ന്യുഡൽഹി:  റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.40 ശതമാനം കുറവു വരുത്തിയെന്ന്  റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്  വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണിത്.  രാജ്യത്ത് പണലഭ്യത ഉറപ്പുവരുത്താൻ വേണ്ടിയാണ് ഈ നടപടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: 'ആടു ജീവിതം' സംഘം ജോർദാനിൽ നിന്നും തിരിച്ചെത്തി


കൂടാതെ റിവേഴ്സ് റിപ്പോ നിരക്ക് 3.75 ൽ നിന്നും 3.35 ആക്കി കുറച്ചിട്ടുണ്ട്.  വായ്പ മൊറട്ടോറിയം ആഗസ്റ്റ് 31 വരെ നീട്ടുകയും ചെയ്തു.  ഇതിനെല്ലാത്തിനും പുറമെ എട്ട് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജും RBI പ്രഖ്യാപിച്ചു.  നിരക്ക് കുറയ്ക്കുന്നത് വിപണിയിൽ പ്രതിഫലിച്ചു തുടങ്ങിയെന്നും ശക്തികാന്ത ദാസ് പറഞ്ഞു. 


Also read: കാർത്തികയും വെള്ളിയാഴ്ചയും ചേർന്ന് വരുന്ന ദിനം ഉത്തമം 


ജൂണിൽ നടക്കേണ്ട പണവായ്പ നയയോഗം പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നേരത്തെയാക്കിയതാണ്.  2020-21 ലെ വളർച്ച നെഗറ്റീവിലെത്തും. കയറ്റുമതി 30 വർഷത്തെ താഴ്ന്ന നിലവാരത്തിലാണെന്നും ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നും പറഞ്ഞ അദ്ദേഹം  ഈ പ്രതിസന്ധികളെ തരണം ചെയ്യാൻ ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്നും പറഞ്ഞു.