Republic Day 2023: ഇന്ത്യൻ നേവിയുടെ IL-38 വിമാനം ആദ്യമായും അവസാനമായും പ്രദർശിപ്പിക്കും
Republic Day 2023: റിപ്പബ്ലിക്ക് ഡേയിൽ പ്രദർശിപ്പിക്കുന്ന 50 വിമാനങ്ങളിൽ കരസേനയിൽ നിന്നുള്ള 4 വിമാനങ്ങളും ഉൾപ്പെടും.
Republic Day 2023: 74-ാമത് റിപ്പബ്ലിക്ക് ദിനാഘോഷത്തിനായുള്ള ഗംഭീര തയ്യാറെടുപ്പിലാണ് രാജ്യം. അതിന്റെ അടിസ്ഥാനത്തിൽ ഇത്തവണ കർത്തവ്യ പാതയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ 9 റാഫേലും നേവിയുടെ IL എന്നിവയുൾപ്പെടെ മൊത്തം 50 യുദ്ധ വിമാനങ്ങൾ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ നേവിയുടെ IL-38 ആദ്യമായാണ് റിപ്പബ്ലിക്ക് പരേഡിൽ പ്രദർശിപ്പിക്കുന്നത് ഇത് ഒരുപക്ഷെ അവനമായിട്ടായിരിക്കാം എന്നാണ് മുതിർന്ന IAF ഉദ്യോഗസ്ഥൻ പറഞ്ഞത്. IL-38 ഇന്ത്യൻ നാവികസേനയിൽ 42 വർഷത്തോളം സേവനമനുഷ്ഠിച്ച സമുദ്ര നിരീക്ഷണ വിമാനമാണ്.
Also Read: Republic Day 2023: ചരിത്രത്തിലാദ്യമായി ബിഎസ്എഫിന്റെ ഒട്ടക സവാരി സംഘത്തിൽ സ്ത്രീകളും
റിപ്പബ്ലിക്ക് ഡേയിൽ പ്രദർശിപ്പിക്കുന്ന 50 വിമാനങ്ങളിൽ കരസേനയിൽ നിന്നുള്ള 4 വിമാനങ്ങളും ഉൾപ്പെടും. രാജ്പഥിനെ കർത്തവ്യ പാതയെന്ന് കഴിഞ്ഞ വർഷം പുനര്നാമകരണമ് ചെയ്തതിനു ശേഷം നടക്കുന്ന ആദ്യ റിപ്പബ്ലിക്ക് ദിന ആഘോഷമാണ് ഇത്തവണത്തേത്. 9 റാഫേൽ വിമാനങ്ങളും ഫ്ലൈപാസ്റ്റിന്റെ ഭാഗമാകുമെന്ന് IAF ഉദ്യോഗസ്ഥൻ പറഞ്ഞു. മാത്രമല്ല IL-38 നു പുറമെ ഭീം, വജ്രംഗ് തുടങ്ങിയ രൂപങ്ങൾ ആദ്യമായി കർത്തവ്യ പാതയിൽ ഫ്ലൈപാസ്റ്റിനിടെ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ഭീം' രൂപീകരണത്തിൽ ഒരു C-17 വിമാനം രണ്ട് Su-30 വിമാനങ്ങളാൽ ചുറ്റപ്പെട്ടിരിക്കും. 'വജ്രംഗ്' രൂപീകരണത്തിൽ ഒരു സി -130 വിമാനത്തിന് നാല് റാഫേൽ വിമാനങ്ങൾ ചുറ്റുമായി വരുമെന്നും അദ്ദേഹം പറഞ്ഞു. IAF ദിനത്തിലും സമാനമായ പ്രദർശനം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ ഫ്ലൈപാസ്റ്റിന്റെ സമയത്തുള്ള മറ്റ് ആകാശ പ്രദർശനങ്ങളിൽ ധവ്‌ജ്, രുദ്ര, പ്രചന്ദ്, തരംഗ, ഗരുഡ, അമൃത്, ത്രിശൂൽ എന്നിവയും ഉൾപ്പെടും.
Also Read: Republic Day 2023: ഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ കർത്തവ്യ പഥില്‍ പറക്കുക 50 യുദ്ധ വിമാനങ്ങള്‍
ഇന്ത്യൻ നാവിക സേനയിൽ 1977 ൽ കമ്മീഷൻ ചെയ്യപ്പെട്ട ഇല്യൂഷിൻ 38 ദീർഘദൂര നിരീക്ഷണ യുദ്ധവിമാനമാണ്. വിംഗ്ഡ് സ്റ്റാലിയൻസ് എന്നറിയപ്പെടുന്ന ഇന്ത്യൻ ഇൻവെന്ററിയിലെ ഏറ്റവും പഴക്കം ചെന്ന സമുദ്ര നിരീക്ഷണ വിമാനമായ IL 38SD-കൾ ഈ വർഷം അവസാനത്തോടെ ഡീകമ്മീഷൻ ചെയ്യും. ഈ റഷ്യൻ നിർമ്മിത വിമാനങ്ങൾക്ക് പകരം യുഎസ് നിർമ്മിത ബോയിംഗ് പി 8 ആയിരിക്കും ഇനി നാവികസേനയ്ക്ക് കരുത്തേകുന്നത്. IL-38 ഇന്ത്യൻ നാവികസേനയ്ക്ക് ആധുനിക നാവിക നിരീക്ഷണവും ഫിക്സഡ് വിംഗ് ആന്റി സബ്മറൈൻ വാർഫെയർ (ASW) ശേഷിയും നൽകി. നാവികസേനയിൽ ഉൾപ്പെടുത്തിയ 5 ഇല്യുഷിൻ 38 വിമാനങ്ങളായിരുന്നു ഇവ. മാരിടൈം എയർക്രാഫ്റ്റുകൾ ഇന്ത്യൻ നാവികസേനയ്ക്ക് വായുസഞ്ചാരമുള്ള ദീർഘദൂര സമുദ്ര നിരീക്ഷണശേഷി പകർന്നുനൽകി. 2002-ൽ രണ്ട് ഐഎൽ-38 വിമാനങ്ങൾ പറക്കുന്നതിനിടെ കൂട്ടിയിടിച്ച് പതിനേഴു പേർ മരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...