ന്യുഡൽഹി:  കോറോണ പ്രതിരോധത്തിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച മൂന്നാം ഘട്ട lock down അവസാനിക്കാൻ അഞ്ചു ദിവസം ബാക്കി നിൽക്കെ ഇനി എന്ത് എന്ന കാര്യത്തിൽ വിശദീകരണവുമായിട്ടാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഇന്നലെനടത്തിയ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അദ്ദേഹം ഇന്ന് അഭിസംബോധന നടത്തിയത്.   മനുഷ്യർ നേരിടുന്ന വെല്ലുവിളിയാണ് കോറോണയെന്നും.  നമ്മൾ ഈ  പോരാട്ടം  തുടങ്ങിയിട്ട് നാലുമാസം പിന്നിട്ടുവെന്നും അദ്ദേഹം പറഞ്ഞു.  


Also read: മാസ്ക് വില്പനയ്ക്ക് മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കുമെന്ന് സർക്കാർ 


ഈ പോരാട്ടത്തിൽ നാം കീഴടങ്ങുകയോ തോറ്റു കൊടുക്കുകയോ ഇല്ലായെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ രാജ്യത്തെ എല്ലാ മേഖലകളേയും ഉത്തേജിപ്പിക്കുന്നതിനായി 20 ലക്ഷം കോടിയുടെ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 


Lock down ന്റെ  പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ മേഖലകളേയും ഉത്തേജിപ്പിക്കാനായാണ് ഈ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ എന്ന പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.


Also read: 'ഓടിപ്പോയിട് കോറോണാവേ'; Corona പ്രതിരോധത്തിന് നൃത്ത രൂപവുമായി പാരിസ് ലക്ഷ്മി 


ജിഡിപിയുടെ 10 ശതമാനമാണ് പദ്ധതിക്കായി കേന്ദ്രം നീക്കിവെച്ചിരിക്കുന്നത്. കര്‍ഷകര്‍, തൊഴിലാളികള്‍, ചെറുകിട സംരംഭങ്ങള്‍ക്കും ഗുണകരമാകുന്നതാണ് പാക്കേജ് എന്നാണ് റിപ്പോർട്ട്. 


പാക്കേജുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നാളെ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. കൂടാതെ നാലാം ഘട്ട Lock down എന്ന സൂചനയും പ്രധാനമന്ത്രി നല്‍കി. അതിനെകുറിച്ച്  മെയ് 18ന് മുന്‍പ് വിശദീകരണങ്ങള്‍ നല്‍കുമെന്നും അതുവരെ നിലവിലുള്ള നിയന്ത്രണങ്ങൾ പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.