മുംബൈ: രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 72 രൂപ 41 പൈസയായി. വ്യാപാരം തുടങ്ങിയ ഉടനെ രൂപയുടെ മൂല്യത്തില്‍ 58 പൈസയുടെ ഇടിവുണ്ടായി.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്കിന്‍റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് രൂപയുടെ മൂല്യം തിരിച്ചുകയറിയിരുന്നു. ഡോളറുമായുള്ള വിനിമയത്തില്‍ 26 പൈസ വര്‍ധിച്ച് 71.73ല്‍ ആയിരുന്നു അന്ന് വ്യാപാരം അവസാനിപ്പിച്ചത്. 


വ്യാപാരത്തിന്‍റെ തുടക്കത്തില്‍ രൂപ 72.04 വരെ എത്തിയെങ്കിലും ആര്‍ബിഐ ഇടപെട്ടതോടെ ശക്തി നേടുകയായിരുന്നു. സെപ്റ്റംബര്‍ ആറിന് രൂപയുടെ മൂല്യം 72.11ല്‍ എത്തിയിരുന്നു.


ഇറക്കുമതിക്കാരും ബാങ്കുകളും യുഎസ് കറന്‍സി വാങ്ങിയതാണ് വീണ്ടും മൂല്യമിടിയാന്‍ പെട്ടെന്നുണ്ടായ കാരണം. രൂപയുടെ മൂല്യമിടിവിനെതുടര്‍ന്ന് ഓഹരി വപണിയിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.