മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിരക്കില്‍. എക്കാലത്തെയും താഴ്‍ന്ന നിലവാരത്തിലാണ് ബുധനാഴ്ച ഉച്ചയോടെ രൂപയുടെ മൂല്യം താഴ്ന്നത്. ഡോളറിനെതിരെ 70.52 ആണ് ഇപ്പോഴത്തെ രൂപയുടെ മൂല്യം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡോളറിനെതിരെ 22 പൈസയുടെ നഷ്ടത്തില്‍ 70.32 ലാണ് രൂപയുടെ വ്യാപാരം രാവിലെ തുടങ്ങിയത്. എന്നാല്‍ ഡോളര്‍ കരുത്താര്‍ജിച്ചതോടെ രൂപയ്ക്ക് തിരിച്ചടിയായി. തിങ്കളാഴ്ച 69.55 എന്ന മൂല്യത്തില്‍ രൂപ എത്തിയിരുന്നു. അതില്‍ നിന്നാണ് കുത്തനെ മൂല്യമിടിഞ്ഞത്. ചരിത്രത്തിലെ ഏറ്റവും താഴന്ന നിലവാരത്തിലേക്കാണ് രൂപയുടെ മൂല്യം ഇന്ന് കൂപ്പുകുത്തിയത്.


രൂപയുടെ മൂല്യം കൂടുതല്‍ ഇടിയാനാണ് സാധ്യതയെന്ന് ധനകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നു.