Rupee All time Low: രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയില്‍..!! ഇന്ത്യൻ കറൻസിയുടെ മൂല്യം ഇനിയും കുറയുമോ?
ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയില്‍. ഇന്ന് 40 പൈസ ഇടിഞ്ഞ് 81.93 എന്ന നിലയിലാണ് ഇന്ത്യന്‍ രൂപ.
Rupee All time Low: ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയില്‍. ഇന്ന് 40 പൈസ ഇടിഞ്ഞ് 81.93 എന്ന നിലയിലാണ് ഇന്ത്യന്‍ രൂപ.
ഇന്‍റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ, രൂപ ഗ്രീൻബാക്കിനെതിരെ 81.90 ൽ ആരംഭിച്ചു, തുടർന്ന് 81.93 ലേക്ക് താഴുകയായിരുന്നു. മുന്‍ ദിവസത്തെ ക്ലോസിംഗിനെ അപേക്ഷിച്ച് 40 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
അതേസമയം ചൊവ്വാഴ്ച രൂപ ഡോളറിനെതിരെ 14 പൈസ ഉയർന്ന് 81.53ലെത്തിയിരുന്നു. എന്നാല്‍, ഫെഡറൽ ചർച്ചയുടെ പിൻബലത്തിൽ ഡോളര്‍ കുതിപ്പ് തുടര്‍ന്നതോടെ രൂപയുടെ മൂല്യം വീണ്ടും ദുര്‍ബലമായി.
എന്തുകൊണ്ടാണ് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത്?
പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് ഫെഡറൽ റിസർവ് കൈക്കൊള്ളുന്ന നടപടികളാണ് രൂപയടക്കം ഏഷ്യന്‍ കറന്‍സികളുടെ ഇടിവിന് കാരണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. രൂപയുൾപ്പെടെയുള്ള മറ്റ് കറൻസികളിൽ സമ്മർദ്ദം ചെലുത്തിയാണ് യുഎസ് ഡോളർ മുന്നേറുന്നത്. അതിന് കാരണമുണ്ട്, യുഎസിനെ നിക്ഷേപകർ സുരക്ഷിതമായ ലക്ഷ്യസ്ഥാനമായി കണക്കാക്കുന്നു, ഭൂരിഭാഗം നിക്ഷേപകരുടെയും ഭവനമായാണ് യു.എസ് നിലകൊള്ളുന്നത്. കൂടാതെ, യുഎസ് സെൻട്രൽ ബാങ്കായ ഫെഡറൽ റിസർവ് പണമിടപാട് കർശനമാക്കിയതും മൂല്യമിടിയാന്‍ കാരണമായി.
RBI മോണിറ്ററി പോളിസി മീറ്റിംഗിലാണ് ഇപ്പോള്‍ എല്ലാ കണ്ണുകളും...
അതിനിടെ, ഇന്ന് മുതൽ ആരംഭിക്കാനിരിക്കുന്ന ആർബിഐ പണനയ യോഗത്തിൽ നിക്ഷേപകർ ഉറ്റുനോക്കുകയാണ്. നിരക്ക് നിർണയ സമിതിയുടെ തീരുമാനം വെള്ളിയാഴ്ച (സെപ്റ്റംബർ 30) പ്രഖ്യാപിക്കും.
മെയ് മുതൽ ഹ്രസ്വകാല വായ്പാ നിരക്ക് (റിപ്പോ) 140 ബേസിസ് പോയിന്‍റ് ഉയർത്തിയ ആർബിഐ വീണ്ടും 50 ബിപിഎസ് വർദ്ധനവ് വരുത്തി മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.9 ശതമാനത്തിലേക്ക് എത്തിയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇനിയും കുറയാനുള്ള സാധ്യതയാണ് സാമ്പത്തിക വിദഗ്ധർ കാണുന്നത്. ആർബിഐയുടെ ശക്തമായ ഇടപെടൽ ഇല്ലാത്തതിനാൽ രൂപ വരും ദിവസങ്ങളില്‍ കൂടുതല്‍ ഇടിവ് നേരിടാനുള്ള സാധ്യതയും ഇവര്‍ തള്ളിക്കളയുന്നില്ല. സമീപകാലത്ത് കറൻസി 82 കടന്ന് വീണ്ടും കൂടുതല്‍ ദുർബലമാകുമെന്ന ആശങ്കയാണ് സാമ്പത്തിക വിദഗ്ധര്‍ പങ്കുവയ്ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...