Sachin Tendulkar Deepfake Video: ഇന്ന് ആധുനിക സാങ്കേതിക വിദ്യയുടെ ഏറ്റവും വലിയ ദുരുപയോഗമായി കണക്കാക്കുന്ന ഒന്നാണ് ഡീപ്ഫേക്ക് വീഡിയോകള്‍. ആധുനിക സാങ്കേതികവിദ്യയുടെ വരവോടെ, ഡീപ്ഫേക്ക് വീഡിയോകൾ നിര്‍മ്മിക്കുന്നത് വളരെ എളുപ്പമായി മാറിയിരിയ്ക്കുകയാണ്. ഇത്തരം വീഡിയോകള്‍ വ്യാജമോ അതോ ഒറിജിനല്‍ ആണോ എന്ന് കണ്ടെത്താന്‍ ഏറെ പ്രയാസമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Passenger Hits Pilot: വിമാനം വൈകി, പൈലറ്റിനെ മർദിച്ച് ഇൻഡിഗോ യാത്രക്കാരന്‍  


ഡീപ്ഫേക്ക് വീഡിയോയുടെ ഇരയായ സെലിബ്രിറ്റികള്‍ നിരവധിയാണ്. രശ്മിക മന്ദാന, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര തുടങ്ങിയ ബോളിവുഡ് താരങ്ങൾ അവരുടെ വ്യാജ വീഡിയോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായതോടെ ഡീപ്ഫേക്ക് വീഡിയോകള്‍ക്കെതിരെ ശബ്ദം ഉയർത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ പട്ടികയിലേയ്ക്ക് ക്രിക്കറ്റ് ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറും എത്തിയിരിയ്ക്കുകയാണ്. 


Also Read:  Lucky Number in Numerology: ഈ 3 തിയതികളില്‍ ജനിച്ചവര്‍ അതീവ ഭാഗ്യശാലികള്‍!! ഇവരുടെ ജീവിതത്തില്‍ എന്നും പണത്തിന്‍റെ പെരുമഴ 


സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒരു മൊബൈൽ ആപ്ലിക്കേഷൻ പ്രൊമോട്ട് ചെയ്യുന്നതായാണ് വീഡിയോ. വീഡിയോയിൽ സച്ചിൻ തെണ്ടുൽക്കർ "സ്‌കൈവാർഡ് ഏവിയേറ്റർ ക്വസ്റ്റ്" എന്ന പേരിൽ ഒരു ആപ്പ് പ്രൊമോട്ട് ചെയ്യുന്നതായും തന്‍റെ മകൾ സാറ തെണ്ടുൽക്കർ ഈ ആപ്ലിക്കേഷനിലൂടെ ഏറെ പണം സമ്പാദിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നതും കാണാം. എന്നാൽ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചാൽ ഇത് വ്യാജമാണെന്ന് വ്യക്തമാകും.


വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വിഷയത്തില്‍ പ്രതികരണവുമായി തെണ്ടുല്‍ക്കര്‍ എത്തി.   



തിങ്കളാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (മുമ്പ് ട്വിറ്റർ) താന്‍ ഒരു മൊബൈൽ ആപ്ലിക്കേഷൻ പ്രൊമോട്ട് ചെയ്യുന്നതായുള്ള ഡീപ്ഫേക്ക് വീഡിയോ പ്രചരിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആധുനിക സാങ്കേതികവിദ്യയുടെ ഇത്തരത്തിലുള്ള വ്യാപകമായ ദുരുപയോഗം അസ്വസ്ഥതയുണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു.


“ഈ വീഡിയോ വ്യാജമാണ്. സാങ്കേതിക വിദ്യയുടെ വ്യാപകമായ ഇത്തരം ദുരുപയോഗം കാണുമ്പോൾ വിഷമമുണ്ട്. ഇതുപോലുള്ള വീഡിയോകളും പരസ്യങ്ങളും കാണുന്നത് റിപ്പോർട്ട് ചെയ്യാൻ എല്ലാവരും ശ്രദ്ധിക്കുക, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൂടുതല്‍ ജാഗ്രത പാലിക്കുകയും പരാതികളോട് പ്രതികരിക്കുകയും സഹകരിക്കുകയും വേണം. തെറ്റായ വിവരങ്ങളുടെയും ഡീപ്ഫേക്കുകളുടെയും വ്യാപനം തടയുന്നതിന് അവരുടെ ഭാഗത്തുനിന്ന് പെട്ടെന്നുള്ള നടപടി ആവശ്യവും നിർണായകവുമാണ്,” സച്ചിൻ തെണ്ടുൽക്കർ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.


സോഷ്യൽ മീഡിയയിൽ ഇത്തരത്തില്‍ നിരവധി സെലിബ്രിറ്റികളുടെ ഡീപ്ഫേക്ക് വീഡിയോകൾ നിറഞ്ഞിരിക്കുകയാണ്. രശ്മിക മന്ദാന, ആലിയ ഭട്ട് പ്രിയങ്ക ചോപ്ര തുടങ്ങിയ ബോളിവുഡ് താരങ്ങളും പ്രധാനമന്ത്രി മോദിയടക്കം ഇന്ന് ഡീപ്ഫേക്കുകളുടെ ഭീഷണി നേരിട്ടവരില്‍ ഉള്‍പ്പെടുന്നു. 


പൊതു തിരഞ്ഞെടുപ്പ് അടുത്തതോടെ ഡീപ് ഫേക്ക് വീഡിയോകൾ രാഷ്ട്രീയ നേതാക്കളെപ്പോലും വെറുതെ വിടുന്നില്ല. ഇത്തരം സാങ്കേതികവിദ്യയുടെ അനന്തരഫലങ്ങൾ ഏറെ വിനാശകരമാണ്, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ലോകം വികസിക്കുമ്പോൾ, അതിന്‍റെ ദുരുപയോഗത്തെക്കുറിച്ച് സർക്കാരുകൾ കൂടുതൽ ജാഗ്രത പുലര്‍ത്തേണ്ടത് ഇന്ന് ഏറെ അനിവാര്യമായി മാറിയിരിയ്ക്കുന്നു.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.