അഹമ്മദ് പട്ടേലിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി .
New Delhi: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി .
പട്ടേലിന്റെ വിയോഗ വാര്‍ത്ത ഏറെ ദുഃഖമുളവാക്കുന്നതാണെന്ന് അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു. വര്‍ഷങ്ങളോളം രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ച പട്ടേല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചെന്നും അത് എക്കാലവും ജനമനസുകളില്‍ ഉണ്ടാകുമെന്നും പ്രധാനമന്ത്രി കുറിച്ചു. അഹമ്മദ് പട്ടേലിന്റെ മകനുമായി സംസാരിച്ചുവെന്നും അനുശോചനം അറിയിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) അറിയിച്ചു.
ബുധനാഴ്ച പുലര്‍ച്ചെ 3.30ന് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു 71 കാരനായ അഹമ്മദ് പട്ടേലിന്റെ അന്ത്യം. കോവിഡ് (COVID-19) ബാധിച്ചതിനെ തുടര്‍ന്നു ചികിത്സയിലിരിക്കെ ആരോഗ്യനില വഷളാവുകയായിരുന്നു. മകന് ഫൈസല്‍ പട്ടേലാണ് അദ്ദേഹത്തിന്റെ മരണം ട്വീറ്ററിലൂടെ അറിയിച്ചത്.
Also read: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു
അഹമ്മദ് പട്ടേലിന്റെ നിര്യാണത്തില്‍ നിരവധി മുതിര്‍ന്ന നേതാക്കള്‍ അനുശോചിച്ചു.