Salary Hike Report: രാജ്യത്ത് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സന്തോഷവാര്‍ത്ത..!! ഈ വര്‍ഷം ശമ്പളത്തില്‍ വന്‍  വര്‍ദ്ധന പ്രതീക്ഷിക്കാം. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് പ്രതിമാസ ശമ്പളം 9-12% വരെ ഉയർന്നേക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

മൈക്കൽ പേജ് സാലറി റിപ്പോർട്ട് 2022 അനുസരിച്ച്, 2022-ലെ സ്റ്റാൻഡേർഡ് ശമ്പള വർദ്ധനവ് 2019-ലെ പാൻഡെമിക് വർഷത്തിന് മുമ്പുള്ള 7 ശതമാനത്തിൽ നിന്ന് 9 ശതമാനമായിരിക്കും. നിക്ഷേപ വീക്ഷണം കൂടുതൽ അനുകൂലമായിരിക്കുന്നു, പ്രത്യേകിച്ച് നിർമ്മാണത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും, അതിനാല്‍ ഈ വര്‍ഷം കൂടുതല്‍ വേതന വര്‍ദ്ധനവ്‌ പ്രതീക്ഷിക്കാം, റിപ്പോര്‍ട്ടില്‍ പറയുന്നു. 


സ്റ്റാർട്ടപ്പുകളും ന്യൂജെൻ ഓർഗനൈസേഷനുകളും വന്‍കിട കമ്പനികളും ഈ വർദ്ധനവിന് ചുക്കാന്‍ പിടിയ്ക്കുമെന്നും ശരാശരി 12% വർദ്ധനവ് പ്രതീക്ഷിക്കുന്നുവെന്നുമാണ് റിപ്പോർട്ട് പറയുന്നത്.  വളർച്ചാ മേഖലകളിൽ ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങൾ, പ്രോപ്പർട്ടി, കൺസ്ട്രക്ഷൻ, നിർമ്മാണ വ്യവസായങ്ങൾ എന്നിവ ഉൾപ്പെടുന്നു.


Also Read:  COVID Variant XE Symptoms: പുതിയ കോവിഡ് വേരിയന്‍റ് XE യുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? അറിയാം ഈ പ്രധാന കാര്യങ്ങള്‍  


ഇന്ത്യയിലെ ഇ - കൊമേഴ്‌സിന്‍റെ വളർച്ചയും ഡിജിറ്റൽ പരിവർത്തനത്തിന് വിധേയമാകുന്ന മറ്റ് മേഖലകളും കമ്പ്യൂട്ടർ സയൻസ് പശ്ചാത്തലമുള്ള സീനിയർ ലെവൽ പ്രൊഫഷണലുകൾക്ക് ഉയർന്ന ശമ്പളമുള്ള ജോലി കണ്ടെത്താൻ വഴിയൊരുക്കും. ഇതുകൂടാതെ, ഡാറ്റാ സയന്റിസ്റ്റുകൾ,  വെബ് ഡെവലപ്പർമാർ, ക്ലൗഡ് ആർക്കിടെക്റ്റുകൾ എന്നിവരും ഇനിയുള്ള സമയങ്ങളില്‍  ഉയർന്ന ഡിമാൻഡിലായിരിക്കും. പ്രത്യേകിച്ചും അവർക്ക് ഒരു മികച്ച റേറ്റിംഗ് ഉള്ള സർവകലാശാലയിൽ നിന്ന് ബിരുദമോ ബിരുദാനന്തര ബിരുദമോ ഉണ്ടെങ്കിൽ സ്വപ്ന തുല്യമായ ജോലി അവര്‍ക്ക് പ്രതീക്ഷിക്കാം. 


Also Read:  INS Tarangini: ലോകപര്യടനത്തിനായി ഐഎൻഎസ് തരംഗിണി പുറപ്പെട്ടു; ലണ്ടനിൽ ഇന്ത്യയുടെ ദേശീയപതാക ഉയർത്തും


മികച്ച പ്രകടനക്കാരെ നിലനിർത്താൻ ശ്രമിക്കുന്ന കമ്പനികൾ ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 
ത്രൈമാസിക അല്ലെങ്കിൽ അർദ്ധവാർഷിക - അപ്രൈസൽ സൈക്കിളുകൾ, പ്രമോഷനുകൾ, വേരിയബിൾ പേ-ഔട്ടുകൾ, സ്റ്റോക്ക് ഇൻസെന്റീവുകൾ, ബോണസുകൾ, മിഡ്-ടേം ഇൻക്രിമെന്റുകൾ എന്നിവയുൾപ്പെടെ വിവിധ ഓഫറുകൾ ഉപയോഗിച്ച് മികച്ച പ്രകടനം നടത്തുന്നവരെ നിലനിർത്താൻ കമ്പനികള്‍ ശ്രമിക്കും. 


വിപണിയിൽ മഹാമാരിയുടെ  കൂടുതൽ കാര്യമായ ആഘാതം തൊഴിലുടമകൾ പ്രതീക്ഷിക്കുന്നില്ലെന്നും ഭാവിയില്‍  ബിസിനസ് പ്ലാനുകളിൽ ഉണർവ് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.  റിപ്പോര്‍ട്ട് അനുസരിച്ച് ഉയർന്ന കഴിവുള്ള വ്യക്തികൾക്കും ജീവനക്കാർക്കും ശരാശരിക്ക് മുകളിലുള്ള ഇൻക്രിമെന്റുകൾ പ്രതീക്ഷിക്കാം.  കാരണം മിക്ക ഓർഗനൈസേഷനുകളും അവരുടെ മികച്ച പ്രതിഭകളെ നിലനിർത്താൻ സമര്‍ത്ഥരായി മാറിയിരിക്കുന്നു, റിപ്പോർട്ടില്‍ പറയുന്നു. 


-------------------------


 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.