COVID Variant XE Symptoms: പുതിയ കോവിഡ് വേരിയന്‍റ് XE യുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? അറിയാം ഈ പ്രധാന കാര്യങ്ങള്‍

  പുതിയതും കൂടുതൽ വേഗത്തില്‍ പകരാവുന്നതുമായ വൈറസ്  XE മുംബൈയില്‍ കണ്ടെത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നുവെങ്കിലും കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത്  നിഷേധിച്ചിരിയ്ക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Apr 7, 2022, 10:54 AM IST
  • കോവിഡ് നാലാം തരംഗത്തിന്‍റെ ആശങ്ക ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കുന്നതോടൊപ്പം XE യുടെ ലക്ഷണങ്ങളെക്കുറിച്ച് കൂടുതല്‍ അറിഞ്ഞിരിക്കേണ്ടതും പ്രധാനമാണ്.
COVID Variant XE Symptoms: പുതിയ കോവിഡ് വേരിയന്‍റ്  XE യുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? അറിയാം ഈ  പ്രധാന കാര്യങ്ങള്‍

COVID Variant XE Symptoms:  പുതിയതും കൂടുതൽ വേഗത്തില്‍ പകരാവുന്നതുമായ വൈറസ്  XE മുംബൈയില്‍ കണ്ടെത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നുവെങ്കിലും കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത്  നിഷേധിച്ചിരിയ്ക്കുകയാണ്. 

മഹാരാഷ്ട്ര ആരോഗ്യവകുപ്പ് പറയുന്നതനുസരിച്ച്, ഫെബ്രുവരി 10 ന് മുംബൈയിൽ വന്ന ദക്ഷിണാഫ്രിക്കൻ പൗരയായ 50 വയസുള്ള സ്ത്രീയിലാണ്  XE വകഭേദം കണ്ടെത്തിയത്.  ഫെബ്രുവരി 27 ന് ഇവരുടെ കോവിഡ് പരിശോധനാഫലം  പോസിറ്റീവ് ആയിരുന്നു. 

കോവിഡ്  നാലാം തരംഗത്തിന്‍റെ ഭീതിയിലാണ് ലോകം. പല രാജ്യങ്ങളിലും കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്‌. കോവിഡ് മൂന്നാം തരംഗം ഒമിക്രോണ്‍  ശാന്തമായി കടന്നുപോയി എങ്കിലും ലോകം കോവിഡ് നാലാം തരംഗത്തിന്‍റെ ഭീതിയിലേയ്ക്ക് നീങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പല രാജ്യങ്ങളിലും ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊറോണ കേസുകള്‍ വര്‍ദ്ധിക്കുകയാണ്. ചൈന, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിൽ  കോവിഡ് -19 കേസുകള്‍ അതിവേഗം വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. 

കോവിഡ് നാലാം തരംഗത്തിന്‍റെ ആശങ്ക ഉയരുന്ന സാഹചര്യത്തില്‍  തികഞ്ഞ ജാഗ്രത പാലിക്കുന്നതോടൊപ്പം കോവിഡ്-19 ന്‍റെ വകഭേദമായ  XE യുടെ ലക്ഷണങ്ങളെക്കുറിച്ച് കൂടുതല്‍ അറിഞ്ഞിരിക്കേണ്ടതും പ്രധാനമാണ്.

Also Read:  Covid 4th Wave Symptoms: കോവിഡ്  നാലാം തരംഗത്തിന്‍റെ ഭീതിയില്‍ ലോകം, പല്ലുകളിലും മോണകളിലും ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾപോലും അവഗണിക്കരുത്

എന്താണ് പുതിയ കോവിഡ് XE വകഭേദം?   

COVID XE വകഭേദത്തെക്കുറച്ച് വളരെ കുറച്ച്  വിവരങ്ങളെ ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളൂ എന്നതാണ് പ്രധാന വസ്തുത.  Covid-19-ന് കാരണമാകുന്ന വൈറസായ SARS-CoV-2-ന്‍റെ ഉപ-പരമ്പരകളായ BA.1, BA.2 എന്നിവയുടെ പുനഃസംയോജനമാണ് XE കൊറോണ വൈറസ് വേരിയന്‍റ്.

അവയ്‌ക്ക് പുറമേ, ഒമിക്രോണിലോ BA.1 അല്ലെങ്കിൽ BA.2 ലോ ഇല്ലാതിരുന്ന തരത്തില്‍ മൂന്ന് മ്യൂട്ടേഷനുകളും  ഈ വകഭേദത്തിന് സംഭവിച്ചിട്ടുണ്ട്.  അതിനാലാണ് ഇതിനെ XE എന്ന് വിളിക്കുന്നത്.

Also Read:  Covid 4th Wave New Symptoms: കൊറോണയുമായി ബന്ധപ്പെട്ട ഈ 9 പുതിയ ലക്ഷണങ്ങൾകൂടി  ഔദ്യോഗിക പട്ടികയിൽ... 

ഒമിക്രോണിന്‍റെ  BA.2 ഉപ വേരിയന്‍റിനേക്കാൾ കൂടുതൽ വേഗത്തില്‍ പടരാൻ സാധ്യതയുള്ളതാണ് കോവിഡ് വേരിയന്‍റ്  XE എന്നാണ് ലോകാരോഗ്യ സംഘടന (WHO) നല്‍കുന്ന മുന്നറിയിപ്പില്‍ പറയുന്നത്.  ഇംഗ്ലണ്ടിൽ  കമ്മ്യൂണിറ്റി ട്രാൻസ്മിഷന്‍റെ  തെളിവുകൾ XE കാണിക്കുന്നതായി  യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (UKHSCA) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 

കോവിഡ് വേരിയന്‍റ്  XE പോസിറ്റീവ് കണ്ടെത്തിയതായി സംശയിക്കുന്ന ദക്ഷിണാഫ്രിക്കൻ സ്ത്രീക്ക് പ്രത്യേക ലക്ഷണങ്ങള്‍ ഒന്നും  തന്നെയില്ലായിരുന്നു. ആവർത്തിച്ചുള്ള പരിശോധനയിലും  RT-PCR നെഗറ്റീവാണെന്നാണ്  കണ്ടെത്തിയത്. പുതിയ വൈറസ് ബാധിച്ചതായി കണ്ടെത്തിയ രോഗിയുടെ നില ഗുരുതരവുമല്ല.  

XE വകഭേദത്തിന്  ക്ലിനിക്കൽ ലക്ഷണങ്ങൾ കുറവാണോ, അല്ലെങ്കിൽ  വകഭേദത്തിന്‍റെ പ്രതിരോധശേഷി കൂടുതലാണോ എന്നത് സംബന്ധിച്ച് ഇതുവരെ യാതൊരു വിവരവുമില്ല. അതിനുള്ള ഡാറ്റ ലഭ്യമല്ല, എന്നാണ് ബെംഗളൂരു ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജനറ്റിക്സ് ആൻഡ് സൊസൈറ്റി ഡയറക്ടർ രാകേഷ് മിശ്ര പറയുന്നത്‌. 

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, ഒമിക്രോൺ സ്‌ട്രെയിനിന്‍റെ  ഉപവിഭാഗമായ BA.2, വൈറസിന്‍റെ ഏറ്റവും പ്രബലമായ സ്‌ട്രെയിനാണ്,  പിന്നീട് ഉണ്ടായ വൈറസ്  ബാധയുടെ 86% വും ഈ  വകഭേം കാരണമാണ്.  

എന്നാല്‍,  ഈ വൈറസ് കുറഞ്ഞ സമയത്തേക്ക് മാത്രമേ നിലനിൽക്കൂ, രണ്ട് വ്യത്യസ്‌ത തരം വൈറസുകൾ ശരീരത്തിൽ ഉണ്ടെന്നും അവ വീണ്ടും സംയോജിപ്പിക്കുന്ന പുതിയ വൈറസിനെ വികസിപ്പിക്കാൻ സാധ്യതയുള്ളതിനാലും പുനഃസംയോജന സംഭവങ്ങൾ ആകസ്മിക സംഭവങ്ങളാണ് എന്നുമാണ്  ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അഭിപ്രായപ്പെടുന്നത്. 

ജനുവരി 19 നാണ്  യുകെയിൽ XE റീകോമ്പിനന്‍റ്  (BA.1-BA.2) ആദ്യമായി കണ്ടെത്തിയത്.   അതിനുശേഷം 600-ലധികം സീക്വൻസുകൾ റിപ്പോർട്ട് ചെയ്യുകയും സ്ഥിരീകരിക്കുകയും ചെയ്തതായി WHO അതിന്‍റെ ഏറ്റവും പുതിയ അപ്‌ഡേറ്റിൽ പറഞ്ഞു. BA.2 നെ അപേക്ഷിച്ച് 10%  ല്‍ അധികം വ്യാപന ശേഷിയാണ്  ഈ വകഭേദത്തിന് കണ്ടെത്തിയത്

 

 ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News