Santhaclaus : `സാന്താക്ലോസ് മൂർദാബാദ്` : ആഗ്രയിൽ ഹിന്ദുത്വ സംഘടനകൾ ക്രിസ്തുമസ് അപ്പൂപ്പന്റെ കോലം കത്തിച്ചു
ആളുകളെ മതപരിവർത്തനം (Religious Conversion) ചെയ്യാനുള്ള ക്രിസ്ത്യൻ മിഷനറിമാരുടെ `തന്ത്രത്തിന്റെ` ഭാഗമാണ് ക്രിസ്തുമസ് എന്ന് ആരോപിച്ചാണ് സാന്താക്ലോസിന്റെ കോലം കത്തിച്ചത്.
Agra: ആഗ്രയിൽ വെള്ളിയാഴ്ച്ച സാന്താക്ലോസിന്റെ (Santhaclaus) കോലം (Effigy) കത്തിച്ചു. ആളുകളെ മതപരിവർത്തനം (Religious Conversion) ചെയ്യാനുള്ള ക്രിസ്ത്യൻ മിഷനറിമാരുടെ "തന്ത്രത്തിന്റെ" ഭാഗമാണ് ക്രിസ്തുമസ് എന്ന് ആരോപിച്ചാണ് സാന്താക്ലോസിന്റെ കോലം കത്തിച്ചത്. അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തും രാഷ്ട്രീയ ബജ്‌റംഗ് ദളും ചേർന്നാണ് സാന്താക്ലോസിന്റെ കോലം കത്തിച്ചത്.
ക്രിസ്തുമസ് തലേന്ന് മഹാത്മാഗാന്ധി മാർഗിലെ സെന്റ് ജോൺസ് കോളേജ് പരിസരത്താണ്, സംഭവം നടന്നത്. ഇരു സംഘടനകളും സാന്താക്ലോസ് എന്നറിയപ്പെടുന്ന വിശുദ്ധ നിക്കോളാസിന്റെ രൂപങ്ങളുമായി പ്രദേശത്ത് എത്തുകയായിരുന്നു. സാന്താക്ലോസ് മൂർദാബാദ് എന്ന മുദ്രാവാക്യം ഉയർത്തിയാണ് കോലം കത്തിച്ചത്.
ALSO READ: Night Curfew : ഒമിക്രോൺ രോഗബാധ പടരുന്നു; കർണാടകയിലും രാത്രികാല കർഫ്യു
പ്രതിഷേധത്തിന് ശേഷം ക്രിസ്മസിന് സാന്താക്ലോസിന്റെ രൂപങ്ങൾ ഉപയോഗിച്ച് മതപരിവർത്തനം നടത്താൻ ശ്രമിക്കുകയാണെന്ന് അവർ ആരോപിക്കുകയും, തങ്ങൾ ഇതിന് എതിരാണെന്ന് ഇവർ പ്രസ്താവന പുറത്തിറക്കുകയും ചെയ്തു. ഹിന്ദുക്കളെ ക്രിസ്ത്യാനികൾ ആക്കുകയെന്നതാണ് ഈ ആഘോഷത്തിന്റെ ഏക ലക്ഷ്യം എന്നും ഇവർ ആരോപിച്ചു.
ALSO READ: Narendra Singh Tomar | കാർഷിക നിയമങ്ങൾ വീണ്ടും നടപ്പാക്കുമോ? സൂചന നൽകി കേന്ദ്രമന്ത്രി
മിഷനറി സ്കൂളുകൾ വിദ്യാർത്ഥികളെ നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നും സാന്താക്ലോസിന്റെ വേഷം കെട്ടാൻ നിർബന്ധിക്കുന്നുവെന്നും അന്താരാഷ്ട്രീയ ഹിന്ദു പരിഷത് രാഷ്ട്രീയ ബജ്റംഗ്ദൾ സെക്രട്ടറി അജ്ജു ചൌഹാൻ ആരോപിച്ചു. സാന്താക്ലോസിന്റെ വേഷം കെട്ടാൻ തയ്യാറാകാത്ത വിദ്യാർഥികൾക്ക് ശിക്ഷ നൽകുന്നുണ്ടെനും ആരോപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...