Narendra Singh Tomar | കാർഷിക നിയമങ്ങൾ വീണ്ടും നടപ്പാക്കുമോ? സൂചന നൽകി കേന്ദ്രമന്ത്രി

ഒരു വർഷത്തോളം നീണ്ട കർഷക സമരത്തിന് ശേഷമാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറായത്. കർഷകരെ അനുനയിപ്പിക്കാൻ പല തവണ കേന്ദ്രം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Dec 25, 2021, 06:39 PM IST
  • നിയമങ്ങൾ പിൻവലിച്ചതിൽ സർക്കാരിന് നിരാശയില്ല.
  • തൽക്കാലം ഒരടി പിന്നോട്ട് വച്ചു.
  • വീണ്ടും മുൻപോട്ട് വരുമെന്നായിരുന്നു നരേന്ദ്ര സിംഗ് തോമർ പറഞ്ഞത്.
Narendra Singh Tomar | കാർഷിക നിയമങ്ങൾ വീണ്ടും നടപ്പാക്കുമോ? സൂചന നൽകി കേന്ദ്രമന്ത്രി

Mumbai: കർഷക പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ച കാർഷിക നിയമങ്ങൾ (Farm Laws) വീണ്ടും കൊണ്ടുവന്നേക്കുമെന്ന സൂചന നൽകി കേന്ദ്രമന്ത്രി നരേന്ദ്ര സിം​ഗ് തോമർ (Minister Narendra Singh Tomar). മഹാരാഷ്ട്രയിലെ ഒരു ചടങ്ങിൽ വച്ചാണ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ച മൂന്നു കാര്‍ഷിക നിയമങ്ങളും ഭാവിയില്‍ നടപ്പാക്കിയേക്കുമെന്ന് മന്ത്രി സൂചന നല്‍കിയത്.

ഉചിതമായസമയത്ത് തീരുമാനമെടുക്കും. നിയമങ്ങൾ പിൻവലിച്ചതിൽ സർക്കാരിന് നിരാശയില്ല. തൽക്കാലം ഒരടി പിന്നോട്ട് വച്ചു. വീണ്ടും മുൻപോട്ട് വരുമെന്നായിരുന്നു നരേന്ദ്ര സിംഗ് തോമർ പറഞ്ഞത്. നിയമങ്ങള്‍ റദ്ദാക്കിയതിനു പിന്നില്‍ ചിലരുടെ പ്രവര്‍ത്തനമുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന് 70 വര്‍ഷത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ വലിയ വിപ്ലവമായിരുന്നുവെന്നു തോമര്‍ പറഞ്ഞു. ചിലര്‍ക്കു അത് ഇഷ്ടമായില്ല. 

Also Read: Farm Laws : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബിൽ ഉടൻ ലോക്സഭയിൽ; ഇന്ന് സർവകക്ഷി യോഗം ചേരും 

എന്നാല്‍ സര്‍ക്കാരിന് നിരാശയില്ല. ഒരു ചുവട് ‌‌പിന്നോട്ടു വച്ചെന്നു മാത്രം. കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലായതിനാല്‍ വീണ്ടും മുന്നോട്ടു ചുവടുവയ്ക്കുമെന്നും കൃഷിമന്ത്രി കൂട്ടിച്ചേർത്തു.

Also Read: Farm Laws | കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഒരു വർഷത്തോളം നീണ്ട കർഷക സമരത്തിന് ശേഷമാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറായത്. കർഷകരെ അനുനയിപ്പിക്കാൻ പല തവണ കേന്ദ്രം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. സമരത്തിനിടെ നിരവധി കർഷകരുടെ ജീവൻ നഷ്ടമാകുകയും ചെയ്തിരുന്നു. ഗുരുനാനാക് ജയന്തി ദിനത്തിലാണ് മൂന്നു കാര്‍ഷിക നിയമങ്ങളും റദ്ദാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാർ നടപടിയെന്നായിരുന്നു പ്രതിപക്ഷ വിമര്‍ശനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News