New Delhi: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായതിന് ശേഷം കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന ആം ആദ്മി പാര്‍ട്ടി നേതാവ്  സത്യേന്ദർ ജെയിനിനെ  ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Satyendar Jain: 'ദൈവം ബിജെപിയോട് പൊറുക്കില്ല', ജയിലിൽ കഴിയുന്ന AAP നേതാവ് സത്യേന്ദർ ജെയിനിന്‍റെ ചിത്രം പങ്കുവച്ച് കേജ്‌രിവാൾ
 


തിഹാർ ജയിലിലെ ശുചിമുറിയിയില്‍ സത്യേന്ദർ കുഴഞ്ഞുവീണതായാണ് റിപ്പോര്‍ട്ട്.  വ്യാഴാഴ്‌ച രാവിലെ 6 മണിയോടെ സെൻട്രൽ ജയിൽ നമ്പർ 7 ലെ ശുചിമുറിയില്‍ കുഴഞ്ഞുവീണത്. ജയിലിൽ വീണതിനെത്തുടർന്ന് ദീർഘകാലമായി അദ്ദേഹത്തിന് നടുവേദന ഉള്ളതായി പറയുന്നു. കൂടാതെ, ശരീരിക ക്ഷീണം മൂലം അദ്ദേഹം നിരീക്ഷണത്തില്‍ ആയിരുന്നു. 


Also Read:  9 Years of PM Modi: ചരിത്രം കുറിച്ച NDA സർക്കാരിന്‍റെ 9  നിർണായക തീരുമാനങ്ങള്‍
 
വിചാരണത്തടവുകാരൻ സത്യേന്ദർ ജെയിന്‍ രാവിലെ 6 മണിയോടെ ശുചിമുറിയില്‍ കാലുതെറ്റി വീണതായും തുടർന്ന് അദ്ദേഹത്തെ ഡോക്ടർമാർ പരിശോധിയ്ക്കുകയും പുറത്തും ഇടത് കാലിലും തോളിലും വേദന അനുഭവപ്പെട്ടതിനാൽ അദ്ദേഹത്തെ ദീൻ ദയാൽ ഉപാധ്യായ  ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ജയിൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. 
 
നട്ടെല്ലിന് തകരാറടക്കം കടുത്ത ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് തിങ്കളാഴ്ച ഡല്‍ഹി മുൻ ആരോഗ്യമന്ത്രി ജെയിനെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ നിന്നുള്ള ചിത്രം അദ്ദേഹത്തിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 
 
അതേസമയം, ഒര്രു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന സത്യേന്ദർ ജെയിന്‍ ഏറെ ദുര്‍ബലനയാണ്‌ ചിത്രത്തില്‍ കാണപ്പെടുന്നത്. അദ്ദേഹത്തിന്‍റെ ശരീരഭാരം 35 കിലോ കുറഞ്ഞതായി പാര്‍ട്ടി വക്താവ് വെളിപ്പെടുത്തി. ജയിലിൽ കഴിയുന്നതിനിടെ ജെയിനിന്‍റെ ആരോഗ്യനില ഏറെ മോശമായെന്നും  അദ്ദേഹത്തിന് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു.   


ജയിലിൽ വീണതിനെത്തുടർന്ന് ദീർഘകാലമായി അദ്ദേഹത്തിന് നടുവേദന ഉള്ളതായി പറയുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ തിങ്കളാഴ്ച രാവിലെ സഫ്ദർജംഗ് ആശുപത്രിയില്‍ എത്തിച്ചത്.  മെയ് 3 ന് നടത്തിയ ഒരു എംആർഐ റിപ്പോര്‍ട്ട് അനുസരിച്ച് ജെയിനിന്  ശസ്ത്രക്രിയ അനിവാര്യമാണ്. എന്നിരുന്നാലും  ജയിൽ അധികൃതർ അദ്ദേഹത്തെ വെയിറ്റിംഗ് ലിസ്റ്റിൽ 416-ാം നമ്പറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, അഞ്ച് മാസത്തിന് ശേഷം മാത്രമേ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കൂ എന്നാണ് റിപ്പോര്‍ട്ട്. 
 
തന്‍റെ മതവിശ്വാസത്തിന്‍റെ പേരിൽ, ക്ഷേത്രം സന്ദർശിക്കുന്നതിന് മുമ്പ് ഒരു ധാന്യം പോലും കഴിക്കില്ലെന്നു അദ്ദേഹം പ്രതിജ്ഞയെടുത്തിരിയ്ക്കുകയാണ്. ജയിലിനുള്ളിൽ പഴങ്ങളും അസംസ്കൃത പച്ചക്കറികളും മാത്രമാണ് അദ്ദേഹം കഴിയ്ക്കുന്നത്.  


സത്യേന്ദർ ജെയിൻ 2015 ഫെബ്രുവരി 14 മുതൽ 2017 മേയ് 31 വരെ വിവിധ വ്യക്തികളുടെ പേരിൽ ജംഗമ സ്വത്തുക്കൾ സമ്പാദിച്ചുവെന്ന സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) കണ്ടെത്തലാണ് മന്ത്രിയ്ക്കെതിരെയുള്ള കേസിന് ആധാരം.
 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.