Satyendar Jain: 'ദൈവം ബിജെപിയോട് പൊറുക്കില്ല', ജയിലിൽ കഴിയുന്ന AAP നേതാവ് സത്യേന്ദർ ജെയിനിന്‍റെ ചിത്രം പങ്കുവച്ച് കേജ്‌രിവാൾ

Satyendar Jain: സത്യേന്ദർ ജെയിനിന്‍റെ  ചിത്രം വൈറലായതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഭാരതീയ ജനതാ പാർട്ടിക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. ബിജെപിയുടെ 'അഹങ്കാരവും അതിക്രമങ്ങളും' ഈ ചിത്രം വെളിവാക്കുന്നു  എന്ന് കേജ്‌രിവാൾ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : May 23, 2023, 01:43 PM IST
  • നട്ടെല്ലിന് തകരാറുള്ള സത്യേന്ദർ ജെയിനിനെ കഴിഞ്ഞദിവസം സഫ്ദർജംഗ് ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ചിരുന്നു. ആശുപത്രിയില്‍ നിന്നുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Satyendar Jain: 'ദൈവം ബിജെപിയോട് പൊറുക്കില്ല', ജയിലിൽ കഴിയുന്ന AAP നേതാവ് സത്യേന്ദർ ജെയിനിന്‍റെ ചിത്രം പങ്കുവച്ച് കേജ്‌രിവാൾ

New Delhi: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായതിന് ശേഷം കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന ആം ആദ്മി പാര്‍ട്ടി നേതാവ്  സത്യേന്ദർ ജെയിനിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.   

Also Read:  Exchange Rs 2000: രണ്ടായിരം രൂപയുടെ നോട്ടുകൾ ഇന്നു മുതല്‍ മാറ്റിയെടുക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
 

നട്ടെല്ലിന് തകരാറുള്ള അദ്ദേഹത്തെ കഴിഞ്ഞദിവസം സഫ്ദർജംഗ് ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ചിരുന്നു. ആശുപത്രിയില്‍ നിന്നുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.അദ്ദേഹത്തിന്‍റെ ചിത്രം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്  കേജ്‌രിവാൾ ട്വീറ്റിലൂടെ പങ്കു വച്ചിരുന്നു. അരവിന്ദ് കേജ്‌രിവാൾ പങ്കുവച്ച ചിത്രത്തില്‍ മെലിഞ്ഞ് ദുര്‍ബലനായി ജയിനിനെ കാണാം. അദ്ദേഹം ആശുപത്രിയിൽ ഒരു കസേരയിൽ ഇരിക്കുന്നതും രണ്ട് പോലീസുകാർ അദ്ദേഹത്തോടൊപ്പം നിൽക്കുന്നതും കാണാം.
 

Also Read:   Sleep Habits: നല്ല ഉറക്ക ശീലങ്ങള്‍ പാലിയ്ക്കാം, മാനസികാരോഗ്യം വർദ്ധിപ്പിക്കാം 

ചിത്രം വൈറലായതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഭാരതീയ ജനതാ പാർട്ടിക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. ബിജെപിയുടെ 'അഹങ്കാരവും അതിക്രമങ്ങളും' ഈ ചിത്രം വെളിവാക്കുന്നു  എന്ന് കേജ്‌രിവാൾ പറഞ്ഞു. 

"അദ്ദേഹത്തിന്‍റെ മെച്ചപ്പെട്ട ആരോഗ്യത്തിനായി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഡൽഹിയിലെ ജനങ്ങൾ ബിജെപിയുടെ ധാർഷ്ട്യവും അതിക്രമങ്ങളും വീക്ഷിക്കുകയാണ്. ഈ പീഡനങ്ങള്‍ ദൈവം പോലും പൊറുക്കില്ല," കേജ്‌രിവാൾ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

"ഈ പോരാട്ടത്തിൽ ജനങ്ങൾ ഒപ്പമുണ്ട്. ദൈവം നമ്മുടെ പക്ഷത്തുമുണ്ട്. ഞങ്ങൾ ഭഗത് സിംഗിന്‍റെ അനുയായികളാണ്, അടിച്ചമർത്തലിനും അനീതിക്കും സ്വേച്ഛാധിപത്യത്തിനുമെതിരായ ഞങ്ങളുടെ പോരാട്ടം ഇനിയും തുടരും" അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ആം ആദ്മി പാര്‍ട്ടി രാജ്യസഭാ എംപി സഞ്ജയ് സിംഗ് ബിജെപിയെ ലക്ഷ്യമിട്ട് മുൻ ഡൽഹി മന്ത്രിയെ കൊല്ലാൻ ആഗ്രഹിക്കുന്നുവെന്ന് ആരോപിച്ചു. "ബിജെപി സത്യേന്ദർ ജെയിനിനെ കൊല്ലാൻ ആഗ്രഹിക്കുന്നു. ഈ ക്രൂരത അംഗീകരിക്കാനാവില്ല, മോദിജി!" അദ്ദേഹം ട്വീറ്റ് ചെയ്തു. 

"ഡൽഹിയുടെ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തിയ സത്യേന്ദ്ര ജെയിനോട് നിങ്ങള്‍ ചെയ്ത തെറ്റിന് ദൈവം നിങ്ങളോട് ക്ഷമിക്കില്ല." ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജും തന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു,

അതേസമയം, ഒര്രു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന സത്യേന്ദർ ജെയിന്‍ ഏറെ ദുര്‍ബലനയാണ്‌ ചിത്രത്തില്‍ കാണപ്പെടുന്നത്. അദ്ദേഹത്തിന്‍റെ ശരീരഭാരം 35 കിലോ കുറഞ്ഞതായി പാര്‍ട്ടി വക്താവ് വെളിപ്പെടുത്തി. "സഫ്ദർജംഗ് ഹോസ്പിറ്റലിൽ നിന്ന് പകർത്തിയ ചിത്രങ്ങൾ ഹൃദയഭേദകമായ കാഴ്ചയാണ് നൽകുന്നത്, അദ്ദേഹം  ജീവനുള്ള അസ്ഥികൂടം പോലെയായി, ദുർബലനും നടക്കാൻ പോലും ശേഷിയില്ലാത്ത അവസ്ഥയിലാണ് അദ്ദേഹം", എഎപി പാര്‍ട്ടി  തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.  കൂടാതെ, ജയിലിൽ കഴിയുന്നതിനിടെ ജെയിനിന്‍റെ ആരോഗ്യനില ഏറെ മോശമായെന്നും  അദ്ദേഹത്തിന് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും പ്രസ്താവനയില്‍ പറയുന്നു. 

ജയിലിൽ വീണതിനെത്തുടർന്ന് ദീർഘകാലമായി അദ്ദേഹത്തിന് നടുവേദന ഉള്ളതായി പറയുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ തിങ്കളാഴ്ച രാവിലെ സഫ്ദർജംഗ് ആശുപത്രിയില്‍ എത്തിച്ചത്.  

മെയ് 3 ന് നടത്തിയ ഒരു എംആർഐ റിപ്പോര്‍ട്ട് അനുസരിച്ച് ജെയിനിന്  ശസ്ത്രക്രിയ അനിവാര്യമാണ്. എന്നിരുന്നാലും  ജയിൽ അധികൃതർ അദ്ദേഹത്തെ വെയിറ്റിംഗ് ലിസ്റ്റിൽ 416-ാം നമ്പറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, അഞ്ച് മാസത്തിന് ശേഷം മാത്രമേ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കൂ എന്നാണ് റിപ്പോര്‍ട്ട്. 
 
തന്‍റെ മതവിശ്വാസത്തിന്‍റെ പേരിൽ, ക്ഷേത്രം സന്ദർശിക്കുന്നതിന് മുമ്പ് ഒരു ധാന്യം പോലും കഴിക്കില്ലെന്നു അദ്ദേഹം  പ്രതിജ്ഞയെടുത്തിരിയ്ക്കുകയാണ്. ജയിലിനുള്ളിൽ പഴങ്ങളും അസംസ്കൃത പച്ചക്കറികളും മാത്രമാണ് അദ്ദേഹം കഴിയ്ക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News