രാജ്യത്തെ ഏറ്റവും വലിയ Bank ഒരു വീഡിയോയിലൂടെ നിങ്ങൾക്ക് Alert നൽകിയിട്ടുണ്ട്, ശ്രദ്ധിക്കുക!
ഈ വീഡിയോയിലൂടെ ബാങ്ക് ഉപയോക്താക്കൾക്ക് ഒരു അലേർട്ട് നൽകിയിട്ടുണ്ട്.
ന്യുഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് സാധാരണ പൗരന്മാർക്ക് ഒരു വീഡിയോയിലൂടെ അലേർട്ട് നൽകിയിരിക്കുകയാണ്. ഈ വീഡിയോയിലൂടെ ബാങ്ക് ഉപയോക്താക്കൾക്ക് ഒരു അലേർട്ട് നൽകിയിട്ടുണ്ട്. ഈ അലേർട്ട് ഓൺലൈൻ തട്ടിപ്പ് (Online Fraud) സംബന്ധിച്ചാണ് നൽകിയിരിക്കുന്നത്. കെവൈസി പരിശോധനയുമായി ബന്ധപ്പെട്ടാണ് ഈ വീഡിയോ.
എസ്ബിഐ ട്വീറ്റ് പുറത്തിറക്കിയിട്ടുണ്ട്
KYC പരിശോധന (KYC Verification) ആവശ്യപ്പെട്ടുകൊണ്ട് എത്തുന്ന വ്യാജ കോളുകളിൽ നിന്നും സന്ദേശങ്ങളിൽ നിന്നും സ്വയം രക്ഷനേടുക എന്നാണ് സോഷ്യൽ മീഡിയയിൽ ബാങ്ക് ട്വീറ്റ് ചെയ്തിട്ടുള്ളത് . ഇത്തരം തട്ടിപ്പുകാർ നിങ്ങളുടെ സ്വകാര്യ വിശദാംശങ്ങൾ കൈക്കലാക്കുന്നതിന് ബാങ്കിന്റേയോ കമ്പനിയുടെയോ പ്രതിനിധിയാണെന്ന് നടിച്ച് നിങ്ങളെ ഫോൺ ചെയ്യുകയോ അല്ലെങ്കിൽ മെസേജ് ചെയ്യുകയോ ചെയ്യും. ഇത്തരം കേസുകളെ cybercrime.gov.in. ലേക്ക് റിപ്പോർട്ട് ചെയ്യാനും പറയുന്നുണ്ട്.
ഇപ്പോൾ കെ.വൈ.സിയുടെ പേരിൽ ധാരാളം തട്ടിപ്പ് നടക്കുന്നുണ്ട്
KYC യുടെ പേരിൽ അമിതമായ തട്ടിപ്പ് കേസുകൾ ഇപ്പോൾ പുറത്തുവരുന്നതായി ബാങ്ക് അറിയിച്ചിട്ടുണ്ട്. മാത്രമല്ല കെവൈസി പരിശോധനയ്ക്കായി ആരെങ്കിലും നിങ്ങളെ വിളിക്കുകയോ സന്ദേശമയയ്ക്കുകയോ ചെയ്താൽ അത് ഒരു ഓൺലൈൻ തട്ടിപ്പ്കോൾ ആകാമെന്നും ബാങ്ക് അറിയിച്ചു.
അത്തരം വ്യാജ തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാൻ ഇത് ശ്രദ്ധിക്കുക
OTP ആരുമായും പങ്കിടരുത്.
Remote Access അപ്ലിക്കേഷനുകൾ ഒഴിവാക്കുക.
ഏതെങ്കിലും അപരിചിതനുമായി ആധാറിന്റെ പകർപ്പ് പങ്കിടരുത്.
നിങ്ങളുടെ ഏറ്റവും പുതിയ കോൺടാക്റ്റ് വിവരങ്ങൾ നിങ്ങളുടെ Bank Account ൽ അപ്ഡേറ്റ് ചെയ്യുക.
കാലാകാലങ്ങളിൽ നിങ്ങളുടെ പാസ്‌വേഡ് മാറ്റുക.
നിങ്ങളുടെ മൊബൈൽ നമ്പറും രഹസ്യ ഡാറ്റയും ആരുമായും പങ്കിടരുത്.
ഏതെങ്കിലും ലിങ്കിൽ ക്ലിക്കുചെയ്യുന്നതിന് മുമ്പ് ദയവായി ശരിയായി പരിശോധിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...