വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഉപയോക്താക്കൾക്ക് ബാങ്കിങ് സൗകര്യങ്ങൾ SBI നൽകുന്നു, അറിയൂ രജിസ്റ്റർ ചെയ്യേണ്ട രീതി !!

2020 നവംബർ 1 മുതൽ ഡോർ സ്റ്റെപ്പ് സേവനത്തിന് കീഴിൽ ഒരു ബാങ്ക് ജീവനക്കാരൻ നിങ്ങളുടെ വീട്ടിൽ വന്ന് പേപ്പർ എടുത്ത് ബാങ്കിൽ നിക്ഷേപിക്കും.  

Written by - Ajitha Kumari | Last Updated : Oct 21, 2020, 09:07 AM IST
  • എസ്‌ബി‌ഐയുടെ ഈ പുതിയ സംരംഭത്തിലൂടെ ഉപയോക്താക്കൾക്ക് ചെക്കുകൾ നിക്ഷേപിക്കുക, പണം പിൻവലിക്കുക, പണം നിക്ഷേപിക്കുക, ലൈഫ് സർട്ടിഫിക്കറ്റുകൾ എടുക്കുക തുടങ്ങി നിരവധി സൗകര്യങ്ങൾ വീട്ടിലിരുന്നുകൊണ്ട് തന്നെ ലഭിക്കും.
വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഉപയോക്താക്കൾക്ക് ബാങ്കിങ് സൗകര്യങ്ങൾ SBI നൽകുന്നു, അറിയൂ രജിസ്റ്റർ ചെയ്യേണ്ട രീതി !!
ന്യൂഡൽഹി: നിങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) ഉപഭോക്താവാണെങ്കിൽ ബാങ്കിംഗ് സേവനങ്ങൾക്കായി നിങ്ങൾക്കിനി ബ്രാഞ്ചിലേക്ക് പോകേണ്ട ആവശ്യമില്ല.  എസ്‌ബി‌ഐ തങ്ങളുടെ ഉപഭോക്താക്കൾക്കായി ഡോർ സ്റ്റെപ്പ് ബാങ്കിംഗ് (Door Step Banking) ആരംഭിച്ചിട്ടുണ്ട്. അതായത് നിരവധി ബാങ്കിംഗ് സേവനങ്ങൾ വീട്ടിലിരുന്നുകൊണ്ട് തന്നെ ഉപഭോക്താക്കൾക്ക് ലഭ്യമാകും.
 
എസ്‌ബി‌ഐ (SBI)യുടെ ഈ പുതിയ സംരംഭത്തിലൂടെ ഉപയോക്താക്കൾക്ക് ചെക്കുകൾ നിക്ഷേപിക്കുക, പണം പിൻവലിക്കുക, പണം നിക്ഷേപിക്കുക, ലൈഫ് സർട്ടിഫിക്കറ്റുകൾ എടുക്കുക തുടങ്ങി നിരവധി സൗകര്യങ്ങൾ വീട്ടിലിരുന്നുകൊണ്ട് തന്നെ ലഭിക്കും. 2020 നവംബർ 1 മുതൽ ഡോർ സ്റ്റെപ്പ് (Door Step Banking) സേവനത്തിന് കീഴിൽ ഒരു ബാങ്ക് ജീവനക്കാരൻ നിങ്ങളുടെ വീട്ടിൽ വന്ന് പേപ്പർ എടുത്ത് ബാങ്കിൽ നിക്ഷേപിക്കും.
 
ഡോർ സ്റ്റെപ്പ് ബാങ്കിംഗിനെക്കുറിച്ചുള്ള (Door Step Banking) വിവരങ്ങൾ ട്വീറ്റിലൂടെയാണ് എസ്ബിഐ (SBI) അറിയിച്ചിരിക്കുന്നത്. ബാങ്ക് തന്നെ നിങ്ങളുടെ വീട്ടിലേക്ക് വരുമ്പോൾ എന്തിന് ഉപഭോക്താവിന് ബാങ്കിലേക്ക് പോകണമെന്നും എസ്ബിഐ കുറിച്ചിട്ടുണ്ട്.   ഇനി നിങ്ങൾക്കും വീട്ടിലിരുന്ന് ഈ സൗകര്യങ്ങൾ ആസ്വദിക്കണമെങ്കിൽ  ബാങ്കിന്റെ ഡോർ സ്റ്റെപ്പ് സേവനത്തിനായി രജിസ്റ്റർ ചെയ്യണം അത് വളരെ എളുപ്പമാണ്.
 
എസ്‌ബി‌ഐയുടെ ഡോർ സ്റ്റെപ്പ് ബാങ്കിംഗ് സേവനത്തിനായി ഈ രീതിയിൽ രജിസ്റ്റർ ചെയ്യുക
 
1. ബാങ്കിന്റെ ഡോർ സ്റ്റെപ്പ് ബാങ്കിംഗ് സേവനത്തിനായി നിങ്ങൾക്ക് ടോൾ ഫ്രീ നമ്പർ 1800-103-7188 and 1881-213-721 എന്നീ നമ്പറുകളിൽലേക്ക് വിളിക്കാം.
2. www.psbdsb.in വെബ്സൈറ്റിലൂടെയും നിങ്ങൾക്ക് ഈ സേവനം ബുക്ക് ചെയ്യാൻ കഴിയും.
3. ഡി‌എസ്‌ബി മൊബൈൽ ആപ്ലിക്കേഷൻ വഴിയും നിങ്ങൾക്ക് ഡോർ സ്റ്റെപ്പ് ബാങ്കിംഗ് നേടാൻ കഴിയും.
 
 
ഈ സേവനങ്ങൾ ഡോർ സ്റ്റെപ്പ് ബാങ്കിംഗിൽ ലഭ്യമാകും
 
. ചെക്ക് നിക്ഷേപിക്കാം
. പുതിയ ചെക്ക്ബുക്ക് ആവശ്യപ്പെടാം
. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കൽ സൗകര്യം
. ഒരു ദിവസം ആയിരം മുതൽ 20,000 വരെ പണം പിൻവലിക്കാൻ കഴിയും
. ഒരു ദിവസം ആയിരം മുതൽ 20,000 വരെ പണം നിക്ഷേപിക്കാം
. സ്ഥിര നിക്ഷേപ രസീത് (Fixed Deposit Receipt)
. അക്കൗണ്ട് സ്റ്റേറ്റ്മെന്റ് (Account Statement)
. ഡ്രാഫ്റ്റ് അല്ലെങ്കിൽ ഫോം 16 സർട്ടിഫിക്കറ്റ്
 
 
ഡോർ സ്റ്റെപ്പ് ബാങ്കിംഗ് സേവനങ്ങൾ സൗജന്യമായിരിക്കില്ല
 
ഡോർ സ്റ്റെപ്പ് ബാങ്കിംഗിന്റെ (Door Step Banking) ഈ സേവനങ്ങൾ നിങ്ങൾക്ക് സൗജന്യമായി ലഭിക്കില്ല, ഇതിനായി നിങ്ങൾ ചാർജ് നൽകേണ്ടിവരും. ഒരു ഉപഭോക്താവിന് ദിവസത്തിൽ ഒരിക്കൽ മാത്രമേ ബാങ്ക് ഡോർ സ്റ്റെപ്പ് ബാങ്കിംഗ് സേവനം നൽകുകയുള്ളൂ എന്നത് ഓർമ്മിക്കുക.
 
ഫെസിലിറ്റി ചാർജ് (രൂപ)
 
ക്യാഷ് ഡെപ്പോസിറ്റ് 75 + GST
പണം പിൻവലിക്കൽ 75 + GST
ഡെപ്പോസിറ്റ് 75 + GST
ചെക്ക് ഡെപ്പോസിറ്റ് 75 + GST
ചെക്ക്ബുക്ക് സ്ലിപ്പ്    75 + GST
സ്ഥിര നിക്ഷേപം 0
ബാങ്ക് സ്റ്റേറ്റ്മെന്റ് 0
കറന്റ് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് 100 + GST

More Stories

Trending News