New Delhi : ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കിങ് സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ക്ലെ‍ർക്ക് തസ്തികയിലെ ഒഴിവിലേക്കുള്ള ആദ്യ ലിസ്റ്റ് പുറത്ത് വിട്ടു. കസ്റ്റ്മർ സപ്പോർട്ട് സെയിൽസ് വിഭാ​​ഗത്തിലലെ Junior Associates തസ്തിക ഒഴിവിലേക്ക് ഷോർട്ട് ലിസ്റ്റായവരുടെ പട്ടികയാണ് പുറത്ത് വിട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യ റൗണ്ടിൽ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോ​ഗാ‍‍ർഥികളുടെ ലിസ്റ്റാണ് എസ്ബിഐ പുറത്ത് വിട്ടിരിക്കുന്നത്. ഷോർട്ട് ലിസ്റ്റ് ആയവരുടെ റോൾ നമ്പറും അനുബന്ധ രേഖകളും അടങ്ങിയ പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്. ലിസ്റ്റ് എസ്ബിഐയുടെ ഔദ്യോ​ഗികത വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്നതാണ്.


ALSO READ : UPSC Prelims 2021: രജിസ്‌ട്രേഷൻ മാർച്ച് 24ന് അവസാനിക്കും; ആകെ 712 ഒഴിവുകൾ


ഫലം അറിയുന്നതിനായി


1. ആദ്യം എസ്ബിഐയുടെ ഔദ്യോഹ​ഗിക വെബ്സൈറ്റിൽ പ്രവേശിക്കുക (sbi.co.in).
2. എസ്ബിഐയുടെ വെബ്സൈറ്റിൽ കരിയർ എന്നൊരു ഓപ്ഷൻ കാണാൻ സാധിക്കും അത് തെരഞ്ഞെടുക്കുക
3. റിക്രൂട്ട്മെന്റ് ഓഫ് ജൂനിയർ അസോസിയേറ്റ്സ് (കസ്റ്റംമർ സപ്പോർട്ട് ആൻഡ് സെയിൽസ്) എന്നൊരു ലിങ്ക് ലഭിക്കുന്നതാണ്.
4. അതിൽ ഫസ്റ്റ് വെയ്റ്റ് ലിസ്റ്റ് തെരഞ്ഞെടുക്കുക
5.അതിൽ എസ്ബിഐ നിങ്ങൾക്ക് നൽകിയ റോൾ നമ്പർ ഉണ്ടോ എന്ന് പരിശോധിക്കുക.


ALSO READ : കുറഞ്ഞ Home Loan വാഗ്ദാനം ചെയ്ത് Kotak Mahindra Bank, ഓഫർ മാർച്ച് 31 വരെ


എസ്ബിഐ 2020 നവംബർ ഏഴിനും 2020 ഡിസംബർ 31 നുമാണ് കെ‍ർക്ക് തസ്തികയിലെ ഒഴിവിലേക്ക് പരീക്ഷ സംഘടിപ്പിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.