SBI PO Prelims 2022 Result: എസ്ബിഐ പിഒ പ്രിലിമിനറി ഫലം പ്രഖ്യാപിച്ചു; ഫലം എങ്ങനെ അറിയാം?
2022 ഡിസംബറിലാണ് എസ്ബിഐ പ്രൊബേഷനറി ഓഫീസർ തസ്തികയിലേക്കുള്ള പ്രിലിമിനറി പരീക്ഷ നടത്തിയത്.
എസ്ബിഐ പ്രൊബേഷനറി ഓഫീസർ തസ്തികയിലേക്ക് നടത്തിയ പ്രിലിമിനറി പരീക്ഷയുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. ഇന്നലെ (ജനുവരി17) ആണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചത്. എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in. ൽ നിന്നും ഫലം പരിശോധിക്കാവുന്നതാണ്. 2022 ഡിസംബർ 17, 18, 19, 20 തിയതികളിലാണ് രാജ്യത്തുടനീളം എസ്ബിഐ പിഒ പ്രിലിമിനറി പരീക്ഷ നടത്തിയത്.
പരീക്ഷാ ഫലം പരിശോധിക്കുന്നതിനായി ഉദ്യോഗാർത്ഥികൾ അവരുടെ രജിസ്‌ട്രേഷൻ നമ്പർ / റോൾ നമ്പർ, പാസ്‌വേഡ് / ജനനത്തീയതി എന്നിവ രേഖപ്പെടുത്തേണ്ടതുണ്ട്. 1600 റെഗുലർ ഒഴിവുകളും 73 ബാക്ക്‌ലോഗ് ഒഴിവുകളും ഉൾപ്പെടെ 1,673 ഒഴിവുകളിലേക്കാണ് 2022 ഡിസംബറിൽ പരീക്ഷ നടത്തിയത്. കാഴ്ച വൈകല്യമുള്ളവർക്ക് 18, ശ്രവണ വൈകല്യമുള്ളവർക്ക് 36, ലോക്കോമോട്ടർ ഡിസെബിലിറ്റിക്ക് 21 ഒഴിവുകളാണുള്ളത്.
എസ്ബിഐ പിഒ പ്രിലിംസ് 2022 ഫലം: സ്കോർ എങ്ങനെ പരിശോധിക്കാം?
ഘട്ടം 1: എസ്ബിഐ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക — sbi.co.in.
ഘട്ടം 2: 'കരിയേഴ്സ്' ടാബിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: എസ്ബിഐ പിഒ പ്രിലിമിനറി 2022 ഫലങ്ങൾക്കായി ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 4: ആവശ്യമായ വിശദാംശങ്ങൾ നൽകി നിങ്ങളുടെ ഫലം പരിശോധിക്കുക
ഘട്ടം 5: ഫലം സ്ക്രീനിൽ ദൃശ്യമാകും. ഡൗൺലോഡ് ചെയ്ത് വെയ്ക്കുക.
പ്രിലിമിനറി പരീക്ഷയിൽ വിജയിച്ചവർ മെയിൻ പരീക്ഷയ്ക്ക് യോഗ്യത നേടിയെന്നർത്ഥം. ഓൺലൈൻ മെയിൻ പരീക്ഷ 2023 ജനുവരി 30 ന് നടക്കും. പ്രിലിംസ് പരീക്ഷയുടെ ഉത്തരസൂചികയും മെയിൻ പരീക്ഷയുടെ അഡ്മിറ്റ് കാർഡുകളും അധികൃതർ ഉടൻ പുറത്തിറക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...