PM Narendra Modi: വികസനത്തിൽ മാത്രമാകണം ശ്രദ്ധ; അനാവശ്യ സിനിമ വിവാദങ്ങൾ ഒഴിവാക്കണം, വരാനിരിക്കുന്നത് മികച്ച ദിനങ്ങളെന്ന് പ്രധാനമന്ത്രി

PM Modi on BJP workers: രാജ്യത്തിന്‍റെ ഏറ്റവും മികച്ച ദിനങ്ങളാണ് ഇനി വരാനിരിക്കുന്നതെന്നും അതിനായി പ്രവർത്തകർ കഠിനാധ്വാനം ചെയ്യണമെന്നും മോദി പറഞ്ഞു.   

Written by - Zee Malayalam News Desk | Last Updated : Jan 18, 2023, 10:18 AM IST
  • രാജ്യ ഭരണത്തിനും പാർട്ടി പ്രവ‍ർത്തനത്തിനും വേണ്ടി കഠിനാധ്വാനം ചെയ്യുന്നതിനിടെ ചിലർ സിനിമയ്ക്കെതിരെ അനാവശ്യ പരാമർശങ്ങൾ നടത്തുന്നു.
  • ഈ പ്രവണത ശരിയല്ലെന്ന് മോദി പറഞ്ഞു.
  • ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിലാണ് പാർട്ടി പ്രവർത്തകർക്ക് മോദി മുന്നറിയിപ്പ് നൽകിയത്.
PM Narendra Modi: വികസനത്തിൽ മാത്രമാകണം ശ്രദ്ധ; അനാവശ്യ സിനിമ വിവാദങ്ങൾ ഒഴിവാക്കണം, വരാനിരിക്കുന്നത് മികച്ച ദിനങ്ങളെന്ന് പ്രധാനമന്ത്രി

അനാവശ്യ സിനിമ പരാമർശങ്ങളും വിവാദങ്ങളും ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യ ഭരണത്തിനും പാർട്ടി പ്രവ‍ർത്തനത്തിനും വേണ്ടി കഠിനാധ്വാനം ചെയ്യുന്നതിനിടെ ചിലർ സിനിമയ്ക്കെതിരെ അനാവശ്യ പരാമർശങ്ങൾ നടത്തുന്നു. ഈ പ്രവണത ശരിയല്ലെന്ന് മോദി പറഞ്ഞു. ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിലാണ് പാർട്ടി പ്രവർത്തകർക്ക് മോദി മുന്നറിയിപ്പ് നൽകിയത്. പാർട്ടിയുടെ ശ്രദ്ധ രാജ്യത്തിന്റെ വികസനത്തിൽ മാത്രമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഷാരൂഖ് ചിത്രം പഠാനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ മുൻനിർത്തിയായിരുന്നു മോദിയുടെ വാക്കുകൾ.

പ്രചരണത്തിന് മോദി വന്നാൽ തിരഞ്ഞെടുപ്പിൽ ബിജെപി  ജയിക്കുമെന്ന അമിത ആത്മവിശ്വാസം പാടില്ലെന്നും അതിന് ഓരോ പാർട്ടി പ്രവർത്തകനും കഠിനാധ്വാനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സുവർണ കാലഘട്ടമാണ് വരാനിരിക്കുന്നത്. രാജ്യത്തിന്‍റെ ഏറ്റവും മികച്ച ദിനങ്ങളാണ് ഇനി. സ്വാതന്ത്ര്യത്തിന്‍റെ അമൃത് കാലത്തെ കർത്തവ്യ കാലമാക്കി മാറ്റുകയാണ് എല്ലാ പ്രവർത്തകരും ചെയ്യേണ്ടതെന്നും പ്രധാനമന്ത്രി നിർദേശിച്ചു. രാജ്യത്തെ വിവധ ഭാ​ഗങ്ങളിൽ നിന്നുള്ള വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവരെ ഒരുമിപ്പിക്കാൻ കാശി തമിഴ് സംഗമം പോലുള്ള പരിപാടികൾ എല്ലായിടത്തും നടത്താനും അദ്ദേഹം നിർദേശിച്ചു. ഇന്ത്യ എല്ലാവരുടെയും രാജ്യമാണ് എന്ന സന്ദേശം നൽകാൻ സാധിക്കണമെന്നും മോദി പ്രവർത്തകരോട് ആവശ്യപ്പെട്ടു.

Also Read: IndiGo: യാത്രക്കാരന്‍ ഇൻഡിഗോ വിമാനത്തിന്‍റെ Emergency Door തുറന്ന സംഭവത്തില്‍ 2 മാസത്തിന് ശേഷം അന്വേഷണം

 

2024ലെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രചാരണ തന്ത്രങ്ങളാണ് ദേശീയ നിർവാഹക സമിതിയോഗത്തിൽ ആവിഷ്കരിച്ചത്. തികഞ്ഞ ആത്മവിശ്വാസത്തോടെ എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിനെ നേരിടണം. ഇനിയുള്ള 400 ദിനങ്ങൾ 400 സീറ്റ് എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കാനും മോദി പ്രവർത്തകരോട് ആവശ്യപ്പെട്ടു. അതിർത്തി ജില്ലകളിലെ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാനും നിർദേശിച്ചു. മുസ്ലീം സ്ത്രീകളുടെ ശാക്തീകരണത്തിനായി കൂടുതൽ പദ്ധതികൾ നടപ്പാക്കാനും തീരുമാനമായി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News