SBI PO Recruitment 2024: സമയം കളയേണ്ട, തയാറെടുപ്പുകൾ തുടങ്ങാം! എസ്ബിഐ പിഒ പരീക്ഷാ വിജ്ഞാപനം എപ്പോൾ?
ഓഗസ്റ്റ്/സെപ്റ്റംബർ മാസത്തിലായിരിക്കും എസ്ബിഐ പിഒ തസ്തികയിലേക്കുള്ള പരീക്ഷാ വിജ്ഞാപനം പുറത്തിറങ്ങുക. ഒഴിവുകൾ എത്രയുണ്ടെന്ന് വിജ്ഞാപനം ഇറങ്ങുമ്പോൾ അറിയാം...
എസ്ബിഐ പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് നടക്കുന്ന നിയമനത്തിനായുള്ള പരീക്ഷയുടെ വിജ്ഞാപനം എന്നിറങ്ങുമെന്ന ആകാംക്ഷയിലാണ് ഉദ്യോഗാർത്ഥികൾ. എല്ലാ വർഷവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയമനം നടത്താറുണ്ട്. ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളാണ് പരീക്ഷയ്ക്കായി അപേക്ഷിക്കാറുള്ളത്. ബാങ്കിങ് മേഖലയിൽ ജോലി വേണമെന്ന് ആഗ്രഹിക്കുന്നവർ കാത്തിരിക്കുന്ന ഒരു പരീക്ഷയാണിത്. പ്രിലിമിനറി, മെയിൻ, ഇന്‍റർവ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങൾക്ക് ശേഷമാണ് എസ്ബിഐ പിഒ പോസ്റ്റിലേക്ക് നിയമനം ലഭിക്കുക.
എസ്ബിഐ പിഒ റിക്രൂട്ട്മെന്‍റ് 2024 വിജ്ഞാപനം എപ്പോൾ?
ഓഗസ്റ്റിലാണ് സാധാരണ എസ്ബിഐ പിഒ തസ്തികയിലേക്ക് നിയമിക്കുന്നതിനുള്ള വിജ്ഞാപനം ഇറക്കാറുള്ളത്. ഈ വർഷവും ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബറിൽ പുറത്തിറക്കിയേക്കും. എസ്ബിഐയുടെ ഒഫീഷ്യൽ വെബസൈറ്റായ www.sbi.co.in/careers/ ൽ വിജ്ഞാപനം സംബന്ധിച്ച മുഴുവൻ വിവരങ്ങളും ലഭിക്കും. അതേസമയം പരീക്ഷയ്ക്ക് അധികം നാളുകളില്ലാത്തതിനാൽ ഉദ്യോഗാർത്ഥികൾ തയ്യാറെടുപ്പുകൾ വേഗത്തിലാക്കേണ്ടതുണ്ട്.
യോഗ്യത
ഉദ്യോഗാർത്ഥികൾ യുജിസി/എഐസിടിഇ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം.
Also Read: Kerala tourism: കേരളത്തിലെ ഏറ്റവും മികച്ച 5 റോഡ് ട്രിപ്പ് റൂട്ടുകള്‍; ചിത്രങ്ങള്‍ കാണാം
പ്രായപരിധി
21 നും 30 നും ഇടയിൽ പ്രായമുള്ള വ്യക്തിയായിരിക്കണം ഉദ്യോഗാർത്ഥി. അതേസമയം എസ്‌സി/എസ്‌ടി – 5 വർഷം, ഒബിസി (എൻസിഎൽ) – 3 വർഷം, വിമുക്തഭടന്മാർ – 5 വർഷം എന്നിങ്ങനെയുള്ള ഉദ്യോഗാർഥികൾക്ക് പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും.
ഫീസ്
ജനറൽ വിഭാഗത്തിന് 750 രൂപയാണ് ഫീസ്. മറ്റുള്ളവർക്ക് ഇളവ് ഏർപ്പെടുത്തിയിട്ടുണ്ട്
ഒഴിവ്
ഈ വർഷത്തെ ഒഴിവുകൾ എത്രയാണെന്നുള്ളത് എസ്ബിഐ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2000ൽ അധികം ഒഴിവുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
പ്രിലിമിനറി
ഓൺലൈൻ ആയിട്ടാണ് പ്രിലിമിനറി പരീക്ഷ നടക്കുന്നത്. 1 മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യഡ്, റീസണിങ് എബിലിറ്റി എന്നിവയാണ് ഉൾപ്പെടുന്നത്. 100 മാർക്കിന് 100 ചോദ്യങ്ങളാണ് ആകെയുള്ളത്. ശരിയായ ഉത്തരം: +1 മാർക്ക്,
തെറ്റായ ഉത്തരം: -0.25 മാർക്ക്.
മെയിൻ
ഒബ്ജക്ടീവ് ടെസ്റ്റും ഡിസ്ക്രപ്റ്റീവ് ടെസ്റ്റുമാണ് മെയിൻ പരീക്ഷയിൽ ഉൾപ്പെടുന്നത്. ഒബ്ജക്ടീവ് ടെസ്റ്റ് നാല് സെക്ഷനുകളാണുള്ളത്. റീസണിങ്, കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്, ഡാറ്റ അനാലിസിസ്, ഇന്‍റർപ്രിട്ടേഷൻ, ജനറൽ/ബാങ്കിങ് അവയർനെസ്/ഇംഗ്ലീഷ്. ഓൺലൈനായാണ് പരീക്ഷ. ഒബ്ജക്ടീവ് ടെസ്റ്റിന് 3 മണിക്കൂറും ഡിസ്ക്രിപ്റ്റീവിന് 30 മിനിറ്റുമാണ് സമയം. ഒബ്ജക്ടീവിൽ 155 ചോദ്യങ്ങളാണുള്ളത്. ഡിസ്ക്രപ്റ്റീവിൽ 2 ചോദ്യങ്ങളും.
ഡിസ്ക്രപ്റ്റീവിന് ആകെ മാർക്ക് 50.
ശരിയായ ഉത്തരം: +1 മാർക്ക്
തെറ്റായ ഉത്തരം: -0.25 മാർക്ക്
അഭിമുഖം
മുൻകാല അനുഭവം, പൊതുവിജ്ഞാനം, ബാങ്കിങ് മേഖല എന്നിവയെക്കുറിച്ചുള്ള ചർച്ചകളാണ് നടത്തുക.
ആകെ മാർക്ക്: 50
മീഡിയം: ഇംഗ്ലീഷ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.