Kerala tourism: കേരളത്തിലെ ഏറ്റവും മികച്ച 5 റോഡ് ട്രിപ്പ് റൂട്ടുകള്‍; ചിത്രങ്ങള്‍ കാണാം

റോഡ് ട്രിപ്പുകള്‍ക്ക് ഇന്ന് യുവാക്കള്‍ക്കിടയില്‍ പ്രചാരം ഏറിവരികയാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ പ്രകൃതി ഭംഗി ആസ്വദിച്ച് യാത്ര ചെയ്യാന്‍ സാധിക്കുന്ന ചില സ്ഥലങ്ങളുണ്ട്.

 

Top 5 Road Trip Options in Kerala: വയനാട്, മൂന്നാര്‍, തേക്കടി, വാഗമണ്‍ തുടങ്ങി പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ അനുയോജ്യമായ നിരവധി സ്ഥലങ്ങളുള്ള സംസ്ഥാനമാണ് കേരളം. 

1 /5

1. തേക്കടി - മൂന്നാര്‍ (85 കി.മീ) - പച്ചപ്പ് നിറഞ്ഞ തേയില തോട്ടങ്ങളും കോടമഞ്ഞും ആസ്വദിച്ച് യാത്ര ചെയ്യാന്‍ സാധിക്കുന്ന റൂട്ടാണ് തേക്കടി - മൂന്നാര്‍. യാത്രാമദ്ധ്യേ പെരിയാര്‍ ദേശീയോദ്യാനം സന്ദര്‍ശിക്കാനുള്ള അവസരവും ലഭിക്കുമെന്നതാണ് സവിശേഷത.   

2 /5

2. ആലപ്പുഴ - ചങ്ങനാശേരി (28 കി.മീ) - തിരക്ക് കുറഞ്ഞതും പച്ചപ്പും വെള്ളവുമെല്ലാം കണ്ട് യാത്ര ചെയ്യാനാകുന്നതുമായ റൂട്ടാണ് ആലപ്പുഴ - ചങ്ങനാശേരി. റോഡിന് ഇരുവശവും വെള്ളം നിറഞ്ഞ ഈ റൂട്ട് തിരഞ്ഞെടുക്കുന്നവര്‍ക്ക് കുട്ടനാടിന്റെ കാഴ്ചകളും ആസ്വദിക്കാവുന്നതാണ്.   

3 /5

3. കോഴിക്കോട് - വയനാട് (86 കി.മീ) - കോടമഞ്ഞും കുളിര്‍കാറ്റും മലനിരകളും നിറഞ്ഞു നില്‍ക്കുന്ന അത്ഭുത കാഴ്ചകളാണ് കോഴിക്കോട് - വയനാട് റൂട്ടില്‍ സഞ്ചാരികളെ സ്വീകരിക്കുക. താമരശേരി ചുരം കയറുമ്പോള്‍ കാണുന്ന കാഴ്ചകള്‍ ആരുടെയും മനംമയക്കും. ഈ റൂട്ടിലെ തിരക്ക് ഒഴിവാക്കാനായി അതിരാവിലെ യാത്ര ചെയ്യുന്നതാണ് നല്ലത്.   

4 /5

4. കോട്ടയം - വാഗമണ്‍ (63 കി.മീ) - പ്രകൃതി ഭംഗി ആസ്വദിക്കാന്‍ ഏറ്റവും അനുയോജ്യമായ റൂട്ടുകളില്‍ ഒന്നാണ് കോട്ടയം - വാഗമണ്‍ റോഡ്. വളഞ്ഞുപുളഞ്ഞ് പോകുന്ന റോഡും മലനിരകളും പച്ചപ്പുമെല്ലാം സഞ്ചാരികളുടെ മനം നിറയ്ക്കുമെന്ന് ഉറപ്പാണ്. അതിരാവിലെ യാത്ര ചെയ്താല്‍ സൂര്യോദയത്തിന്റെ മനോഹാരിതയും ആസ്വദിക്കാം.   

5 /5

5. ചാലക്കുടി - വാല്‍പ്പാറ (107 കി.മീ) - പ്രകൃതിയുടെ വശ്യസൗന്ദര്യം ആസ്വദിക്കാന്‍ ഏറ്റവും അനുയോജ്യമായ റൂട്ടാണ് ചാലക്കുടി - വാല്‍പ്പാറ. വ്യൂ പോയിന്റുകളും തേയില തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളുമെല്ലാം ഈ റൂട്ടിലുണ്ട്. കൂടാതെ വന്യമൃഗങ്ങളെ നേരില്‍ കാണാനും ചിലപ്പോള്‍ അവസരം ലഭിച്ചേക്കും. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ളതിനാല്‍ ഈ റൂട്ടില്‍ അപകട സാധ്യതയും കൂടുതലാണ്. അതിനാല്‍ പകല്‍ സമയങ്ങളില്‍ ഈ റൂട്ട് തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. 

You May Like

Sponsored by Taboola