സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി ആകെ 1031 ഒഴിവുകളിൽ നിയമനം നടത്തും. എസ്ബിഐ റിക്രൂട്ട്‌മെന്റ് 2023 ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, (1) ചാനൽ മാനേജർ ഫെസിലിറ്റേറ്റർ-എനിടൈം ചാനൽസ് (CMF-AC), (2) ചാനൽ മാനേജർ സൂപ്പർവൈസർ- എനിടൈം ചാനൽസ് (CMS-AC), (3) സപ്പോർട്ട് ഓഫീസർ- എനിടൈം ചാനൽസ് ( SO-AC) എന്നീ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് എസ്ബിഐയുടെ ഔദ്യോ​ഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി 2023 ഏപ്രിൽ 30 ആണ്. 2023 ഏപ്രിൽ ഒന്ന് മുതൽ അപേക്ഷകളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

എസ്ബിഐ റിക്രൂട്ട്മെന്റ് 2023: ഒഴിവുകൾ


ചാനൽ മാനേജർ സൂപ്പർവൈസർ
ചാനൽ മാനേജർ ഫെസിലിറ്റേറ്റർ
സപ്പോർട്ട് ഓഫീസർ


ALSO READ: BECIL Recruitment 2023: ബിഇസിഐഎല്ലിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അപേക്ഷിക്കേണ്ട വിധം, ശമ്പളം എന്നിവ അറിയാം


എസ്ബിഐ റിക്രൂട്ട്മെന്റ് 2023: ശമ്പളം


ചാനൽ മാനേജർ ഫെസിലിറ്റേറ്റർ-എനിടൈം ചാനൽസ് (CMF-AC): 36,000 രൂപ
ചാനൽ മാനേജർ സൂപ്പർവൈസർ- എനിടൈം ചാനൽസ് (CMS-AC): 41,000 രൂപ
സപ്പോർട്ട് ഓഫീസർ-എനിടൈം ചാനൽസ് (SO-AC): 41,000 രൂപ



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.