മുംബൈ:  സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് കരുതാത്തത്തിന്റെ പേരിലുള്ള പിഴയും  എസ്എംഎസ് നിരക്കുകയും പൂർണ്ണമായും ഒഴിവാക്കി  SBI രംഗത്ത്.  ഇക്കാര്യം ബാങ്ക് ട്വിറ്ററിലൂടെയാണ് അറിയിച്ചിരിക്കുന്നത്.  ബാങ്കിന്റെ 44 കോടി  വരുന്ന സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക്  ഇതിന്റെ പ്രയോജനം ലഭിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള രണ്ട് സ്പെഷ്യൽ ട്രയിനുകൾ റദ്ദാക്കി


കഴിഞ്ഞ മാർച്ചിലാണ് സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം  ബാലൻസ് ഇല്ലാത്തത്തിന്റെ പേരിലുള്ള പിഴ ഒഴിവാക്കാൻ SBI തീരുമാനിച്ചത്.  സേവിംഗ്സ് അക്കൗണ്ടുകളിൽ  മെട്രോ നഗരങ്ങളിൽ പ്രതിമാസ ശരാശരിയായി ചുരുങ്ങിയത് 3000 രൂപയും  അർദ്ധ മെട്രോ നഗരങ്ങളിൽ  2000 രൂപയും ഗ്രാമങ്ങളിൽ  1000 രൂപയും വേണമെന്നായിരുന്നു നിർദ്ദേശം.  മാത്രമല്ല ഇത് പാലിക്കാതിരുന്നാൽ 5 മുതൽ 15 രൂപവരെ പിഴയും  നികുതിയും ഈടാക്കിയിരുന്നു.  ഈ തീരുമാനമാണ് ഇപ്പോൾ ബാങ്ക് ഒഴിവാക്കിയിരിക്കുന്നത്.