Delhi Liquor Policy Case: ഒന്നര വർഷത്തിന് ശേഷം മനീഷ് സിസോദിയയ്ക്ക് ജാമ്യം
Manish Sisodia Gets Bail: ജാമ്യ തുകയായി 2 ലക്ഷം കെട്ടിവെക്കണമെന്നും പാസ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീം കോടതി കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: ഡൽഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം ലഭിച്ചു. ഒന്നര വർഷമായി ജയിലില്‍ കഴിയുന്ന സിസോദിയക്ക് സുപ്രിംകോടതിയാണ് ഇന്ന് ജാമ്യം അനുവദിച്ചത്. 2023 ഫെബ്രുവരി 23 മുതല്‍ മനീഷ് സിസോദിയ ജയിലിലായിരുന്നു.
Also Read: മനീഷ് സിസോദിയയ്ക്ക് രോഗിയായ ഭാര്യയെ കാണുവാന്‍ അനുവാദം നല്‍കി കോടതി
നിലവിൽ സിബിഐ, ഇ ഡി കേസുകളിലാണ് ജാമ്യം ലഭിച്ചത്. ജാമ്യ തുകയായി 2 ലക്ഷം കെട്ടിവെക്കണമെന്നും പാസ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീം കോടതി കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിചാരണ തുടങ്ങാത്തത്തിൻ്റെ പേരിൽ ദീർഘകാലം ഒരാളെ ജയിലിടാനാകില്ലെന്നും അത് മൗലിക അവകാശത്തിൻ്റെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. ഭരണകാര്യങ്ങളിൽ ഇടപെടാൻ സിസോദിയയെ അനുവദിക്കരുതെന്ന ഇഡിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. സിസോദിയയുടെ ഹര്‍ജി പരിഗണിച്ചത് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയെ ബെഞ്ചാണ്.
Also Read: സ്വർണവിലയിൽ വർദ്ധനവ്; ഇന്ന് ഒറ്റയടിക്ക് കൂടിയത് 600 രൂപ!
വിചാരണ നടപടിക്രമങ്ങള്‍ വൈകുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. അഡീഷണല്‍ സോളിസിറ്ററിന്റെ വാദങ്ങളില്‍ പരസ്പര വൈരുദ്ധ്യമുണ്ടെന്നും സുപ്രീംകോടതി ചൂണ്ടികാട്ടി. ജൂലൈ മൂന്നിന് നല്‍കിയ കുറ്റപത്രത്തിന് മുന്‍പ് വിചാരണ ആരംഭിക്കുന്നതെങ്ങനെയാനിന്നും. അനിശ്ചിത കാലത്തേക്ക് മനീഷ് സിസോദിയയെ ജയിലില്‍ അടയ്ക്കേണ്ട കാര്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മനീഷ് സിസോദിയ തെളിവ് നശിപ്പിക്കാന്‍ സാധ്യയുണ്ടെന്ന അന്വേഷണ ഏജൻസിയുടെ വാദവും സുപ്രിംകോടതി തള്ളുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.