Manish Sisodia: മനീഷ് സിസോദിയയ്ക്ക് രോഗിയായ ഭാര്യയെ കാണുവാന്‍ അനുവാദം നല്‍കി കോടതി

Manish Sisodia: അസുഖബാധിതയായ ഭാര്യയെ വീട്ടിലെത്തി സന്ദര്‍ശിക്കാന്‍  രാവിലെ 10 മുതൽ വൈകിട്ട് 4 വരെ അതായത് 6 മണിക്കൂർ വരെയാണ്  മനീഷ് സിസോദിയയ്ക്ക്  സമയം നല്‍കിയിരിയ്ക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 11, 2023, 12:13 PM IST
  • വീട്ടിലെത്തി ഭാര്യയെ സന്ദര്‍ശിക്കുന്ന വേളയില്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
Manish Sisodia: മനീഷ് സിസോദിയയ്ക്ക് രോഗിയായ ഭാര്യയെ കാണുവാന്‍ അനുവാദം നല്‍കി കോടതി

New Delhi:മാസങ്ങള്‍ നീണ്ട ജയില്‍ വാസത്തിന് ശേഷം  ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായ മനീഷ് സിസോദിയ തിഹാർ ജയിലിൽ നിന്ന് വീട്ടിലെത്തി. രോഗിയായ ഭാര്യയെ കാണാനാണ് സിസോദിയ എത്തിയത്. 

Also Read:  Horoscope Today: ദീപാവലിയ്ക്ക് ഒരു ദിവസം മുന്‍പ് ഈ 6 രാശിക്കാരുടെ ഭാഗ്യം തിളങ്ങും!!  ഇന്നത്തെ രാശിഫലം അറിയാം   
 
കനത്ത സുരക്ഷാവലയത്തിലാണ്  മനീഷ് സിസോദിയ വീട്ടില്‍ എത്തിയത്. ഡൽഹി പോലീസിന്‍റെ ഒരു വലിയ സംഘമാണ് മനീഷ് സിസോദിയയ്ക്കൊപ്പമുള്ളത്. ഡൽഹി വിദ്യാഭ്യാസ മന്ത്രിയായ അതിഷിക്ക് ഔദ്യോഗികമായി അനുവദിച്ചിരിക്കുന്ന വീട്ടിൽ വെച്ചാണ് സിസോദിയ ഭാര്യയെ കാണുന്നത്. അന്നത്തെ മന്ത്രി മനീഷ് സിസോദിയയുടെ പേരിലാണ് ഈ വീട് നേരത്തെ അനുവദിച്ചിരുന്നത്.

Also Read:  Diwali Puja 2023:  ദീപാവലി പൂജയ്ക്കുള്ള ശുഭ മുഹൂര്‍ത്തം എപ്പോള്‍? ലക്ഷ്മി ദേവിയുടെ അനുഗ്രഹം നേടാന്‍ ചെയ്യണ്ടത്.... 
 
എന്നാല്‍, കോടതി വളരെ പരിമിതമായ സമയം മാത്രമാണ് അനുവദിച്ചിരിയ്ക്കുന്നത്. അസുഖബാധിതയായ ഭാര്യയെ വീട്ടിലെത്തി സന്ദര്‍ശിക്കാന്‍  രാവിലെ 10 മുതൽ വൈകിട്ട് 4 വരെ അതായത് 6 മണിക്കൂർ വരെയാണ് സമയം നല്‍കിയിരിയ്ക്കുന്നത്. ഡൽഹി റോസ് അവന്യൂ കോടതിയാണ് അനുവാദം നല്‍കിയിരിയ്ക്കുന്നത്.   അസുഖബാധിതയായ ഭാര്യയെ കാണാൻ സിസോദിയ റൂസ് അവന്യൂ കോടതിയിൽ 5 ദിവസത്തെ സമയം  തേടിയിരുന്നുവെങ്കിലും കോടതി അദ്ദേഹത്തിന്‍റെ ആവശ്യം നിരസിയ്ക്കുകയായിരുന്നു.  

വീട്ടിലെത്തി ഭാര്യയെ സന്ദര്‍ശിക്കുന്ന വേളയില്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. സിസോദിയയുടെ ഭാര്യക്ക് മൾട്ടിപ്പിൾ സ്ക്ലിറോസിസ് ഒപ്പം ഒട്ടേറെ മാനസിക പ്രശ്‌നങ്ങളും കണ്ടെത്തിയിട്ടുണ്ട്. 

ഡൽഹി മദ്യ കുംഭകോണക്കേസിൽ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി കൂടിയായിരുന്ന മനീഷ് സിസോദിയ കഴിഞ്ഞ ഫെബ്രുവരി 26 മുതല്‍ ജയിലിലാണ്. നിരവധി തവണ ജാമ്യാപേക്ഷ യുമായി സുപ്രീം കോടതിയടക്കം സമീപിച്ചു എങ്കിലും ഫലം കണ്ടില്ല.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News