നിര്‍ഭയ കേസ്: പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന്
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷ ലഭിച്ച മൂന്ന് പ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറഞ്ഞേയ്ക്കും. ശിക്ഷയനുഭവിക്കുന്ന നാലു പ്രതികളുടെ ഹര്‍ജിയില്‍ കോടതി നേരത്തെ വാദം കേട്ടിരുന്നു.
കേസില്‍ ആറു പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്ക് സംഭവസമയത്ത് പ്രായപൂര്‍ത്തി ആകാതിരുന്നതിനാല്‍ തടവുശിക്ഷ മാത്രമാണ് ലഭിച്ചത്. മറ്റൊരാള്‍ ജീവനൊടുക്കി. മറ്റ് നാലു പ്രതികളായ പവന്, വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് ഡല്‍ഹി ഹൈക്കോടതിയുടെ വധശിക്ഷക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാല്‍, ഡല്‍ഹി ഹൈക്കോടതിയുടെ വിധി മുന്‍പ് തന്നെ സുപ്രീം കോടതി ശരിവെച്ചിരുന്നു. എന്നിട്ടും പ്രതികള്‍ വീണ്ടും പുനഃപരിശോധന ഹര്‍ജി നല്‍കുകയായിരുന്നു.
2012 ഡിസംബര്‍ 12നാണ് പാരാമെഡിക്കൽ വിദ്യാര്‍ത്ഥിനിയെ ഓടുന്ന ബസില്‍ ആറംഗസംഘം അതി ക്രൂരമായി ബലാത്സംഗം ചെയ്ത് റോഡരികില്‍ വലിച്ചെറിഞ്ഞ് കടന്നുകളഞ്ഞത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഡിസംബര്‍ 29ന് മരിച്ചു.