ന്യൂഡൽഹി: കൗമാരപ്രായക്കാരായ പെൺകുട്ടികളോട് അവരുടെ ലൈംഗികാസക്തി നിയന്ത്രിക്കാനും ശരീരത്തിൻ്റെ അവകാശം സംരക്ഷിക്കാനും ആവശ്യപ്പെട്ട കൽക്കട്ട ഹൈക്കോടതിയുടെ വിവാദ പരാമർശങ്ങൾ അടങ്ങിയ വിധി സുപ്രീം കോടതി റദ്ദാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ഉക്രൈയിനിലേക്ക്


പോക്സോ കേസ് പ്രതിയെ കുറ്റവിമുക്തനാക്കിയ കൽക്കട്ട ഹൈക്കോടതി വിധിയിലായിരുന്നു ഈ വിവാദ പരാമർശം നടന്നത്.  കേസിൽ പോക്സോ ആക്ട് പുനഃസ്ഥാപിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഹിയക്കോടതിയുടെ ഈ ഉത്തരവ് തെറ്റായ സൂചനകൾ നൽകുന്നുവെന്ന് വ്യക്തമാക്കി സ്വമേധയാ സ്വീകരിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ ഈ നടപടി. 


Also Read: കേന്ദ്ര സർക്കാർ ജീവനക്കാരുടെ DA വർദ്ധനവ്, കുടിശ്ശിക അറിയാം പ്രധാന അപ്ഡേറ്റുകൾ


ജസ്റ്റിസുമാരായ അഭയ് എസ് ഒകെ, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിവാദ വിധി റദ്ദാക്കിയത്.  മാത്രമല്ല കൗമാര പ്രായക്കാർ ഉൾപ്പെടുന്ന കേസുകളിൽ എങ്ങനെ വിധി എഴുതണമെന്നതിനുള്ള മാർഗനിർദേശങ്ങളും ജസ്റ്റിസ് എഎസ് ഓക്കയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ജഡ്ജിമാർക്ക് നൽകി.  ഒപ്പം കൗമാരക്കാരുമായി ബന്ധപ്പെട്ട കേസുകളിൽ പ്രത്യേക സംവേദനക്ഷമതയും മുൻകരുതലും ആവശ്യമാണെന്നും അതിൽ ഊന്നിപ്പറഞ്ഞിട്ടുണ്ട്.


Also Read: 'ഓരോ സെക്കന്റിലും അഫയർ'... മകളെക്കുറിച്ചുള്ള ഗോസിപ്പുകളിൽ പ്രതികരിച്ച് ശ്വേത തിവാരി!


 


കൗമാരപ്രായക്കാരായ പെൺകുട്ടികളോട് അവരുടെ ലൈംഗികാസക്തിയെ 'നിയന്ത്രിക്കണമെന്നും', രണ്ടു മിനിറ്റത്തെ ആനന്ദത്തിനായി വീഴരുതെന്നും കൽക്കട്ട ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയുടെ ഈ നീക്കം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് ശിക്ഷിക്കപ്പെട്ടയാളെ കുറ്റവിമുക്തനാക്കിയ കൽക്കട്ട ഹൈക്കോടതിയുടെ വിധിയും സുപ്രീം കോടതി റദ്ദുചെയ്തു. യുവാവിനെ കുറ്റവിമുക്തനാക്കി കൊണ്ട് 2023 ഒക്ടോബർ 18 നായിരുന്നു കല്‍ക്കട്ട ഹൈക്കോടതി വിധി പ്രസ്താവിച്ചത്.


Also Read: ശനിയുടെ നക്ഷത്ര മാറ്റം ഇവരുടെ ജീവിതം മാറ്റിമറിക്കും; ധനനേട്ടം, കരിയറിൽ നേട്ടം, ഒപ്പം സർവ്വൈശ്വര്യങ്ങളും!


ജഡ്ജിയുടെ വ്യക്തിപരമായ കാഴ്ചപ്പാടുകളും പ്രഭാഷണങ്ങളും വി ധിന്യായത്തിൽ അവതരിപ്പിച്ചതിനെ കോടതി നേരത്തെ വിമർശിച്ചിരുന്നു. ഈ പരാമർശം തീർത്തും അനുചിതമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. കല്‍ക്കട്ട കോടതിയുടെ വിധിക്കെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.