ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കോവി‍ഡ് (Covid 19) വ്യാപനം രൂക്ഷമായതിനെ തുടർന്ന് അടച്ചിട്ടിരുന്ന സ്കൂളുകളും കോളേജകളും ഇന്ന് വീണ്ടും തുറക്കും. 5 സംസ്ഥാനങ്ങളിലാണ് ഇന്ന് സ്കൂളുകൾ (Schools) തുറക്കുക. ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതിനെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ സംസ്ഥാന സർക്കാരുകൾ (State Governments) അനുമതി നൽകിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തമിഴ്നാട്ടിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്താനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. ആദ്യഘട്ടമായി സംസ്ഥാനത്തെ 9 മുതൽ 12 വരെയുള്ള ക്ലാസുകളും കോളേജുകളും മാത്രമാണ് ഇന്ന് ആരംഭിക്കുക. ഒരു ക്ലാസിൽ 20 കുട്ടികൾ എന്ന നിലയിലാവും ക്ലാസുകൾ നടത്തുക. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാവും ക്ലാസുകൾ നടത്തുക. ഇത് സംബന്ധിച്ചുള്ള നിർദേശങ്ങൾ സ്കൂളുകൾക്ക് സർക്കാർ നൽകിയിട്ടുണ്ട്. സ്കൂൾ കുട്ടികൾക്ക് ബസ് യാത്ര സൗജന്യമാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. കോളേജുകളിലും ഷിഫ്റ്റ് അടിസ്ഥാനത്തിലാകും ക്ലാസ്. അധ്യാപകർക്കെല്ലാം കോവിഡ് പ്രതിരോധ കുത്തിവെയ്പും നടത്തിയിട്ടുണ്ട്.


Also Read: Schools Reopen: Covid Third Wave ഭീഷണിയെ അതിജീവിച്ച് ഉത്തര്‍ പ്രദേശ്‌, ബീഹാര്‍; നിയന്ത്രണങ്ങളോടെ സ്കൂളുകള്‍ പ്രവര്‍ത്തനമാരംഭിച്ചു  


രാജസ്ഥാനിലും ആദ്യഘട്ടമായി  9 മുതൽ 12 വരെയുള്ള  ക്ലാസുകളും കോളേജുകളും ആണ് തുറക്കുന്നത്. 50 % വിദ്യാർഥികൾക്ക് മാത്രമേ സ്കൂളുകളിൽ പ്രവേശനം അനുവദിക്കൂ. സ്കൂളിൽ എത്തുന്ന വിദ്യാർഥികൾ രക്ഷിതാക്കളുടെ അനുമതിപത്രം ഹാജരാക്കണം. ഓൺലൈൻ ക്ലാസ് സൗകര്യവും സർക്കാർ തുടരുന്നുണ്ട്. ക്ലാസുകളിൽ പങ്കെടുക്കുന്നത് നിർബന്ധമല്ലെന്നും ഓൺലൈൻ ക്ലാസുകൾ തുടരുമെന്നുമാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. സ്കൂളുകളുടെ പ്രവർത്തനങ്ങൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. 


Also Read: Schools Reopen: കനത്ത കോവിഡ് നിയന്ത്രണത്തില്‍ സ്കൂളുകള്‍ തുറന്ന് നിരവധി സംസ്ഥാനങ്ങള്‍           


ഉത്തർപ്രദേശിൽ ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളും മധ്യപ്രദേശിൽ ആറു മുതൽ 12 വരെയുള്ള ക്ലാസ്സുകളും ഇന്ന് ആരംഭിക്കും. ​ഗുജറാത്തിൽ നാളെ സ്കൂളുകൾ തുറക്കും. 6 മുതൽ 8 വരെയുള്ള ക്ലാസുകൾക്കായി സ്‌കൂളുൾ തുറക്കാനാണ് സംസ്ഥാന വിദ്യാഭ്യാസമന്ത്രി ഭൂപേന്ദ്രസിംഗ് ചുദാസമ ഉത്തരവ് നൽകിയത്. 


Also Read: School to Reopen: ഡൽഹിയിൽ സ്കൂളുകൾ ജനുവരി 18 ന് തുറക്കും 


അതേസമയം, പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ നേരത്തെ കർണാടകയിൽ (Karnataka) സ്കൂളുകൾ തുറന്നിരുന്നു.  9,10,11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് കർണാടകയിൽ സ്കൂൾ (School) പഠനം പുനരാരംഭിച്ചത്.  18 മാസങ്ങൾക്കു ശേഷമാണ് ക്ലാസുകൾ തുടങ്ങിയത്. കോവിഡ് പ്രോട്ടോകോൾ (Covid Protocol) പാലിച്ചാണ് പ്രവർ‌ത്തനം. ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ലാസ്. സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ ഓൺലൈൻ പഠനം തുടരും. ആഗസ്റ്റ് 2 മുതല്‍ ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും മുതിര്‍ന്ന ക്ലാസുകളിലെ  വിദ്യാര്‍ത്ഥികള്‍ക്കായി സ്കൂള്‍ തുറന്നിരുന്നു.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.