ന്യൂഡല്‍ഹി: കൊറോണ വൈറസ് (COVID 19) വ്യാപനത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓഗസ്റ്റ് 15ന് ശേഷം തുറന്നേക്കുമെന്ന് കേന്ദ്രമന്ത്രി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര മാനവശേഷി മന്ത്രി രമേശ്‌ പൊഖ്രിയാലാണ് ഓഗസ്റ്റ് 15നു ശേഷം സ്കൂളുകളും കോളേജുകളും തുറന്നേക്കുമെന്ന് അറിയിച്ചിരിക്കുന്നത്. 


സാഹചര്യങ്ങള്‍ അനുകൂലമാകുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുവാദം ലഭിക്കുകയും ചെയ്യുകയാണെങ്കില്‍ സ്കൂളുകളും കോളേജുകളും ഓഗസ്റ്റില്‍ തുറക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 15ന് മുന്‍പ് CBSE പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. BBCയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്. 


കൊറോണ: ശ്രമിക് സ്പെഷ്യല്‍ ട്രെയിനില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി


ജൂലൈ ഒന്ന് മുതല്‍ പതിനഞ്ച് വരെ CBSE പരീക്ഷകളും ജൂലൈ ഒന്ന് മുതല്‍ പന്ത്രണ്ട് വരെ ICSE പരീക്ഷകളും നടത്തുമെന്നും അദ്ദേഹം അറിയിച്ചു. കൊറോണ വൈറസ് (Corona Virus)വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൌണി(Corona Lockdown)നെ തുടര്‍ന്ന് മാര്‍ച്ച്‌ 23നാണ് സ്കൂളുകളും കോളേജുകളും അടച്ചുപൂട്ടിയത്. 


30% ഹാജരോടെ ജൂലൈയില്‍ സ്കൂളുകളും കോളേജുകളും മെയ്‌ അവസാനത്തോടെ തുറക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ വീട്ടില്‍ തന്നെ തുടരുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. 


വിരമിക്കും മുന്‍പ് ജസ്നയെ കണ്ടെത്തും; ഉഗ്രശപഥമെടുത്ത് എസ്പി സൈമണ്‍


ഗ്രീൻ, ഓറഞ്ച് സോണുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആദ്യം തുറക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി ക്ലാസുകള്‍ ഷിഫ്റ്റുകളായി നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, കൊറോണ വൈറസ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് നീട്ടിയത്.