ബെം​ഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുനും മറ്റ് രണ്ടുപേർക്കുമായി തിരച്ചിൽ തുടരുന്നു. പ്രാദേശിക മുങ്ങൽ വിദ​ഗ്ധൻ ഈശ്വർ മാൽപെ ​ഗം​ഗാവലി പുഴയിലിറങ്ങി പരിശോധന നടത്തി. അർജുൻ ഓടിച്ചിരുന്ന ട്രക്ക് കണ്ടെത്തിയെന്നാണ് സൂചന.


COMMERCIAL BREAK
SCROLL TO CONTINUE READING

ടയർ കണ്ടെത്തിയെന്ന് ഈശ്വർ മാൽപെ. ലോറി തലകീഴായാണുള്ളതെന്നും ഈശ്വർ മാൽപെ പറഞ്ഞു. ലോറി കണ്ടെത്തിയത് നാവിക സേന മാർക്ക് ചെയ്ത നാലാം പോയിന്റിൽ നിന്ന് 30 മീറ്റർ അകലെ. ഷിരൂരിൽ കണ്ടെത്തിയത് ലോറിയുടെ ഭാ​ഗമെന്ന് കാർവാർ എംഎൽഎ.


ഏത് ലോറിയുടെ ഭാ​ഗമെന്ന് വ്യക്തമാകാൻ സാവകാശം വേണം. പ്രദേശത്ത് മറ്റൊരു ലോറിയും കാണാതായിട്ടില്ല. അതിനാൽ കണ്ടെത്തിയത് അർജുന്റെ ലോറിയുടെ ഭാ​ഗം തന്നെയാണെന്ന് കരുതാമെന്നും കാർവാർ എംഎൽഎ പറഞ്ഞു.


ALSO READ: ഗം​ഗാവലി പുഴയിൽ തിരച്ചിലിനായി ഡ്രഡ്ജർ; അർജുനടക്കം മൂന്ന് പേർക്കായി തിരച്ചിൽ


ലോറി ഉടൻ തന്നെ പുറത്തെടുക്കുമെന്നും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ വ്യക്തമാക്കി. പുഴയുടെ അടിത്തട്ടിൽ ടയർ കണ്ടെത്തിയെന്ന് ഈശ്വർ മാൽപെ പറഞ്ഞു. ഈശ്വർ മാൽപെ ​ഗം​ഗാവലി പുഴയിൽ നിന്ന് അക്കേഷ്യ തടിക്കഷ്ണവും കണ്ടെത്തിയിരുന്നു.


അർജുൻ ലോറിയിൽ കൊണ്ടുവന്ന മരക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. മുൻപ് നദിക്കരയിൽ നിന്നും തടിക്കഷ്ണങ്ങൾ കിട്ടിയിരുന്നു. അർജുൻ ലോറിയിൽ കൊണ്ടുവന്ന തടിക്കഷ്ണമാണെന്ന് ട്രക്ക് ഉടമ മനാഫും സ്ഥിരീകരിച്ചു. ഡ്രഡ്ജർ ഉപയോ​ഗിച്ചാണ് മൂന്നാം ഘട്ടത്തിൽ തിരച്ചിൽ നടത്തുന്നത്.



മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.