ബെംഗളൂരു: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനും മറ്റ് രണ്ടുപേർക്കുമുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിച്ചേക്കും. ഡ്രഡ്ജർ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് രാവിലെ എട്ട് മണിയോടെ എത്തിക്കാനാകുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. ഇന്നലെ രാത്രിയോടെ ഡ്രഡ്ജർ എത്തിക്കാൻ ശ്രമിച്ചെങ്കിലും വെളിച്ചക്കുറവ് മൂലം യാത്ര നിർത്തിവച്ച് കരയ്ക്കടുപ്പിക്കുകയായിരുന്നു. ഡ്രഡ്ജർ എത്തിച്ചയുടൻ തന്നെ തിരച്ചിൽ തുടരാൻ സാധിക്കില്ല.
ഡ്രഡ്ജർ നിശ്ചിത സ്ഥാനത്ത് ഉറപ്പിക്കാൻ 4-5 മണിക്കൂർ ആവശ്യമായി വരും. നാവികസേനയുടെ ഡൈവർമാർ ഇന്ന് ഉച്ചയ്ക്ക് ശേഷം എത്തുമെന്നാണ് വിവരം. ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള അന്വേഷണം ഒരു മാസത്തോളമായി നിർത്തിവച്ചിരിക്കുകയായിരുന്നു. പുഴയിലെ ഒഴുക്ക് കുറയാത്തതും മോശം കാവസ്ഥയും കാരണമാണ് തിരച്ചിൽ നിർത്തിവച്ചത്.
തുടർന്ന് ഗോവ തുറമുഖത്ത് നിന്ന് ഡ്രഡ്ജർ ഷിരൂരിൽ എത്തിച്ച് തിരച്ചിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. പുഴയിലെ അടിത്തട്ടിന്റെ സ്ഥിതി വിലയിരുത്തി നാവികസേനയുടെ നിർദേശം കൂടി പരിഗണിച്ചാകും ജില്ലാ ഭരണകൂടം തുടർനടപടികൾ സ്വീകരിക്കുക. ഗംഗാവലി പുഴയിൽ നാവികസേന അടയാളപ്പെടുത്തിയ പ്രദേശങ്ങളിലെ മണ്ണും കല്ലുകളും ആയിരിക്കും ഡ്രഡ്ജർ ഉപയോഗിച്ച് ആദ്യം നീക്കുക.
ALSO READ: ഗംഗാവലി പുഴ ശാന്തം, മഴ മാറി; അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കും
സിപി 4 എന്ന് നാവികസേന അടയാളപ്പെടുത്തിയ പുഴയുടെ മധ്യഭാഗത്തെ തുരുത്തിന് സമീപമാകും ആദ്യം തിരച്ചിൽ നടത്തുക. നിലവിൽ ഗംഗാവലി പുഴയിൽ തിരച്ചിലിന് അനകൂലമായ കാലാവസ്ഥയാണ്. അർജുൻ ഓടിച്ച ലോറി ഉണ്ടെന്ന് കരുതുന്ന മേഖല കണ്ടെത്തിയിരുന്നെങ്കിലും പുഴയുടെ അടിത്തട്ടിലെ കല്ലും മണ്ണും അടിയൊഴുക്കും വലിയ വെല്ലുവിളി ഉയർത്തിയിരുന്നു.
ഇതേ തുടർന്നാണ് ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ നടത്താൻ തീരുമാനിച്ചത്. കർണാടക സർക്കാരാണ് ഡ്രഡ്ജറിന്റെ ചിലവ് പൂർണമായും വഹിക്കുന്നത്. ഇന്നലെ രാവിലെ ഡ്രഡ്ജർ കാർവാറിൽ നിന്ന് ഗംഗാവലി പുഴയിലേക്ക് പ്രവേശിച്ചിരുന്നു. രാവിലെ വേലിയേറ്റ സമയം ആയതിനാൽ പാലം കടന്ന് മുന്നോട്ട് പോകാൻ സാധിച്ചില്ല. പിന്നീട് വെളിച്ചക്കുറവ് മൂലം യാത്ര തുടരാൻ സാധിക്കാതെ കരയ്ക്കടുപ്പിക്കുകയായിരുന്നു.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.