Covid-19 In India: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍  134 പേര്‍ക്ക്കൂടി കൊറോണ സ്ഥിരീകരിച്ചു.  


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 134 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിൽ നിലവിൽ സജീവമായ കേസുകളുടെ എണ്ണം 2,582  ആയി. 


Also Read:  Omicron BF.7:  ഒമിക്രോണ്‍ ബിഎഫ്.7 ഉപ വകഭേദത്തെ ഭയക്കേണ്ട, ഏറെ ജാഗ്രത അനിവാര്യം, വിദഗ്ധര്‍ 


എന്നാല്‍, കൊറോണ വ്യാപനത്തിനിടെയില്‍ മറ്റൊരു തീരുമാനം കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അതായത്, നിലവിലെ സാഹചര്യത്തില്‍ രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസിന്‍റെ ആവശ്യമില്ല എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന പ്രാഥമിക ഘട്ടം  ഉടന്‍ പൂര്‍ത്തിയാക്കണം എന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം  അറിയിച്ചു. 


Also Read:  Omicron BF.7:  നിങ്ങളുടെ ചുമയ്ക്ക് കാരണം ഒമിക്രോണ്‍ വകഭേദം ആണോ? എങ്ങിനെ കണ്ടെത്താം 


കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ  കണക്കുകൾ പ്രകാരം, രാജ്യവ്യാപകമായി വാക്‌സിനേഷൻ ക്യാമ്പയിന് കീഴില്‍  ഇതുവരെ 220.11 കോടി വാക്‌സിൻ ഡോസുകൾ നല്‍കിക്കഴിഞ്ഞു. ഇതില്‍ 95.13 കോടി സെക്കൻഡ് ഡോസും 22.41 കോടി പ്രിവന്‍റീവ് ഡോസുമാണ് നൽകിയിട്ടുള്ളത്.  അതേസമയം, 2020 മാർച്ചിന് ശേഷം ആദ്യമായി, കഴിഞ്ഞ ആഴ്‌ചയിൽ അതായത് ഡിസംബർ 26 മുതൽ ജനുവരി 1 വരെ കോവിഡ് മരണങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.  


Also Read:  BF.7 Update: കോവിഡ് ഭീതി, പുതുവത്സരത്തില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാം 


കൊറോണയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ ചുവടെ:-


Omicron BF.7 പിടിപെടാതിരിക്കാന്‍ വാക്സിൻ ആവശ്യമാണോ?


Omicron BF.7 നില നിന്നും രക്ഷപെടാന്‍ ബൂസ്റ്റർ ഡോസ് എടുക്കുന്നതുകൊണ്ട് പ്രയോജനം ഉണ്ട്. എന്നിരുന്നാലും വാക്സിന്‍ നല്‍കുന്ന പ്രതിരോധം പരിമിതമായ സമയത്തേക്ക് മാത്രമേ നിലനിൽക്കൂ. അതിനുശേഷം ശരീരത്തിലെ കൊറോണയെ ചെറുക്കാനുള്ള ആന്‍റിബോഡികൾ കുറയാൻ തുടങ്ങും. ഡോക്ടർമാര്‍ പറയുന്നതനുസരിച്ച്, നിങ്ങൾ രണ്ട് ഡോസുകളും കോവിഡ് വാക്സിൻ എടുത്തിട്ടുണ്ടെങ്കിലും, കുറച്ച് സമയത്തിന് ശേഷം കൊറോണ നിങ്ങളെ എളുപ്പത്തിൽ ഇരയാക്കും, കാരണം നിശ്ചിത സമയത്തിന് ശേഷം കൊറോണ വാക്സിൻ നല്‍കുന്ന പ്രതിരോധം കുറയാന്‍ തുടങ്ങും. അതിനാല്‍, ഒരു നിശ്ചിത സമയപരിധിക്ക്ശേഷം കോവിഡ് ബൂസ്റ്റർ ഡോസ് എടുക്കേണ്ടത് അനിവാര്യമാണ്.


ഒരു ബൂസ്റ്റർ ഡോസ് നല്‍കുന്ന കൊറോണ പ്രതിരോധം എത്രത്തോളം നിലനിൽക്കും?


കൊവിഡ്-19 വാക്സിൻ ശരീരത്തിലെ വൈറസിനെതിരെ പോരാടാനുള്ള ആന്‍റി ബോഡികൾ വികസിപ്പിക്കുന്നു. കൊവിഡ്-19 ബാധിച്ച രോഗികളിൽ പ്രാരംഭത്തില്‍ ലക്ഷണങ്ങൾ ദൃശ്യമായേക്കില്ല, എന്നാൽ ഇതിനർത്ഥം അവർക്ക് അണുബാധ കൂടുതൽ വ്യാപിപ്പിക്കാൻ കഴിയില്ല എന്നല്ല. ഈ സാഹചര്യത്തില്‍ സർക്കാരും ഡോക്ടർമാരും കോവിഡ് വാക്‌സിന്‍റെ മൂന്നാം ഡോസ്  (ബൂസ്റ്റര്‍ ഡോസ്) എടുക്കാൻ നിർദ്ദേശിക്കുന്നു, കാരണം ഈ ഡോസിന്‍റെ  സഹായത്തോടെ ആന്‍റി  ബോഡികൾ വർദ്ധിപ്പിക്കാനും കൊറോണയുടെ വകഭേദങ്ങളെ ഒരു പരിധിവരെ തടുക്കാനും സാധിക്കും. 
 
ഒമിക്രോണ്‍ BF.7 നെ എങ്ങിനെ പ്രതിരോധിക്കാം? 


സമയാസമയങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിക്കുന്ന കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ശരിയായി പാലിക്കുക. മാസ്ക് ധരിക്കുക, തിരക്കേറിയ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുക, ആളുകളിൽ നിന്ന് 6 അടി അകലം പാലിക്കുക,  നിങ്ങൾക്ക് അസുഖമുണ്ടെങ്കിൽ, ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കുക, സ്വയം ചികിത്സ പാടില്ല, കൈ കഴുകി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.