ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച രണ്ടാമത്തെ കൊവിഡ് (Covid-19) വാക്സിനും വിതരണത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബയോളജിക്കൽ-ഇ (Biological-E) എന്ന സ്ഥാപനമാണ് വാക്സിൻ നിർമിക്കുന്നത്. ബയോളജിക്കൽ-ഇയുമായി കേന്ദ്രസർക്കാർ കരാർ ഒപ്പുവച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബയോളജിക്കൽ-ഇ നിർമിക്കുന്ന കൊവിഡ് വാക്സിന്റെ (Vaccine) മൂന്നാംഘട്ട പരീക്ഷണം തുടരുകയാണ്. ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളിൽ മികച്ച ഫലമാണ് ലഭിച്ചതെന്ന് ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. വാക്സിനായി 1500 കോടി രൂപ മുൻകൂർ നൽകുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലായം (Central health ministry) അറിയിച്ചു.


ALSO READ: Covid India Update:രോഗികളുടെ എണ്ണം താഴേക്ക്, 24 മണിക്കൂറിൽ 1,34,154 രോഗികൾ മാത്രം


30 കോടി ഡോസ് വാങ്ങുന്നതിനായാണ് കേന്ദ്ര സർക്കാർ ബയോളജിക്കൽ ഇയുമായി കരാർ ഒപ്പുവച്ചിരിക്കുന്നത്. ഓ​ഗസ്റ്റ്- ഡിസംബർ കാലയളവിനുള്ളിൽ വാക്സിൻ ഡോസുകൾ കേന്ദ്ര സർക്കാരിന് കൈമാറുമെന്നാണ് വിവരം. ഏതാനും മാസങ്ങൾക്കുള്ളിൽ വാക്സിൻ വിതരണത്തിന് തയ്യാറാകുമെന്നാണ് റിപ്പോർട്ടുകൾ.


രാജ്യത്ത് നിലവിൽ മൂന്ന് വാക്സിനുകൾക്കാണ് അടിയന്തര ഉപയോ​ഗത്തിന് അനുമതി നൽകിയിരിക്കുന്നത്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ, റഷ്യൻ നിർമ്മിത വാക്സിനായ സ്പുട്നിക് വി എന്നിവയാണ് രാജ്യത്ത് നിലവിൽ വിതരണം ചെയ്യുന്നത്. ഇത് കൂടാതെയാണ് ബയോളജിക്കൽ ഇയുടെ വാക്സിൻ വിതരണത്തിന് തയ്യാറെടുക്കുന്നത്.


ALSO READ: Covid-19 മൂലം രാജ്യത്ത് അനാഥരായത് 1742 കുട്ടികള്‍, കണക്കുകള്‍ പുറത്തുവിട്ട്‌ ദേശീയ ബാലാവകാശ കമ്മീഷൻ


ജൂലൈ പകുതിയോടെയോ ഓഗസ്റ്റോടെയോ ദിനംപ്രതി ഒരുകോടി വാക്‌സിൻ ഡോസുകൾ നൽകാൻ കഴിയുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് മേധാവി ഡോ. ബൽറാം ഭാർഗവ ചൊവ്വാഴ്ച്ച പറഞ്ഞു. ഈ വർഷത്തിന്റെ അവസാനത്തോടെ 108 കോടി ജനങ്ങളിലേക്ക് വാക്‌സിൻ എത്തിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ച് കൊണ്ടിരിക്കുന്നത്.


രാജ്യത്തെ ജനസംഖ്യ കണക്കിലെടുക്കുമ്പോൾ ഇപ്പോൾ ക്ഷമയോടെ കാത്തിരിക്കണമെന്നാണ് ഡോ. ഭാർഗവ ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോഴുള്ള വാക്‌സിൻ നിർമാതാക്കൾ വാക്‌സിൻ ഉത്പാദനം കൂട്ടുന്നതും പുതിയ നിർമാതാക്കൾ രംഗത്ത് വരുന്നതുമായ സാഹചര്യത്തിൽ ഇനിയൊരു വാക്‌സിൻ ക്ഷാമം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ALSO READ: Pfizer, Moderna കോവിഡ് വാക്സിനുകൾക്ക് നയപരമായ മാറ്റങ്ങൾ വരുത്തി അടിയന്തര ഉപയോഗത്തിനായി കേന്ദ്രം തയ്യറെടുക്കുന്നു


കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് അതിരൂക്ഷമായപ്പോൾ വേ​ഗത്തിലുള്ള പരിശോധനയും കർശന നിയന്ത്രണങ്ങളുമാണ് രോഗബാധ കുറയ്ക്കാൻ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഈ രീതി തന്നെ രോഗത്തെ പിടിച്ച് നിർത്താൻ  ഇനിയും ഉപയോഗിക്കാൻ കഴിയില്ലെന്നും ഇതൊരു ശ്വാശ്വതമായ പരിഹാരമല്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.


കൊവിഷീൽഡും കൊവാക്സിനും കൂടാതെ ഉടൻ തന്നെ രാജ്യത്ത് സ്പുട്നിക് വി വാക്‌സിന്റെയും ഉത്പാദനം ഉടൻ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ഫൈസർ വാക്‌സിനും ജോൺസൻ ആൻഡ് ജോൺസൻ വാക്‌സിനും ഉടൻ തന്നെ ഇന്ത്യയിൽ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക