ന്യൂഡൽഹി: താഴ്ന്ന് പറക്കുന്ന ഡ്രോണുകളെ (Drone) നേരിടാൻ ഉചിതമായ സാങ്കേതികവിദ്യ കണ്ടെത്തുന്നതുവരെ റബർ ബുള്ളറ്റുകൾ (Rubber Bullet) പ്രയോഗിച്ച് അവയെ തകർക്കാൻ സുരക്ഷാസേനയ്ക്ക് (Security forces) നിർദേശം. എയർപോർട്ടുകൾ (Airport), സുപ്രധാന കേന്ദ്രങ്ങൾ, സുരക്ഷാസേനയുടെ ക്യാമ്പുകൾ അടക്കമുള്ള സ്ഥലങ്ങളിലാണ് ഇതിന് ആവശ്യമായ പംപ് ആക്‌ഷൻ ഗൺ (Pump Action Gun) നൽകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉയരത്തിൽ പറക്കുന്ന ഡ്രോണുകളെ വെടിവച്ചിടാൻ കഴിയുന്ന ലഘു യന്ത്രത്തോക്ക് ഘടിപ്പിച്ച നിരീക്ഷണ പോസ്റ്റുകൾ പാകിസ്ഥാന്റെ പടിഞ്ഞാറൻ അതിർത്തിയിൽ ബിഎസ്എഫ് സ്ഥാപിച്ചു തുടങ്ങി. റബർ ബുള്ളറ്റ് കൊണ്ട് 60 മുതൽ 100 മീറ്റർ വരെ ഉയരത്തിൽ പറക്കുന്ന ഡ്രോണുകളെ വീഴ്ത്താനാവുമെന്ന് ബിഎസ്എഫ് വക്താവ് പറഞ്ഞു. 


Also Read: Jammu Airport Blast: ജമ്മു വിമാനത്താവളത്തിലുണ്ടായ ഇരട്ട സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരണം


സുരക്ഷാ സേനയ്ക്ക് അവരുടെ ആ‌‌ർമറികളിൽ ഇതിനകം ലഭ്യമായ PAG- കൾ (പമ്പ് ആക്ഷൻ തോക്കുകൾ) ഉപയോഗിക്കാൻ അനുവദിക്കാൻ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി അദ്ദേഹം പറഞ്ഞു. ഇതേത്തുടർന്ന് നക്‌സൽ പ്രദേശങ്ങളിൽ ഉൾപ്പെടെ ഡ്രോൺ ഭീഷണികൾക്ക് സാധ്യതയുള്ള യൂണിറ്റുകൾക്ക് ആഭ്യന്തര സുരക്ഷാ കേന്ദ്ര സേനകൾ പമ്പ് ആക്ഷൻ തോക്കുകൾ അനുവദിക്കാൻ തുടങ്ങി. 


Also Read: ഡ്രോൺ ഇനി വെറുതെ പറത്താനാവില്ല; കർശന നിയന്ത്രണങ്ങളുമായി കേന്ദ്രം


ഡ്രോണുകള്‍ (Drone) ഉപയോഗിച്ചുള്ള ഭീകര ആക്രമണങ്ങള്‍ (Terrorist attack) വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം (Ministry of Civil Aviation) ഡ്രോൺ  ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഡ്രോണുകളുടെ ഉപയോഗം, വില്‍പ്പന, വാങ്ങല്‍ എന്നിവയ്‌ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്. പുതിയ നിയമ പ്രകാരം ഡ്രോണുകള്‍ക്ക് പ്രത്യേക നമ്പറും രജിസ്ട്രഷനും ആവശ്യമാണ്.  മാത്രമല്ല രജിസ്‌ട്രേഷന്‍ ഇല്ലാത്ത ഡ്രോണുകള്‍ ഉപയോഗിക്കരുതെന്ന് വ്യക്തമായിട്ട് ചട്ടത്തില്‍ പറയുന്നുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.