ഡ്രോൺ ഇനി വെറുതെ പറത്താനാവില്ല; കർശന നിയന്ത്രണങ്ങളുമായി കേന്ദ്രം

ഡ്രോണുകള്‍ ഇനി വെറുതെ പറത്താൻ കഴിയില്ല.  ഇനി ഡ്രോൺ പറത്തുന്നതിന് മുൻപ് ഈ ചട്ടങ്ങൾ അറിഞ്ഞിരിക്കണം. കേന്ദ്ര വ്യോമയാന മന്ത്രാലയം ഡ്രോൺ  ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.  

Written by - Zee Malayalam News Desk | Last Updated : Aug 26, 2021, 02:29 PM IST
  • ഇനി ഡ്രോൺ പറത്തുന്നതിന് മുൻപ് ഈ ചട്ടങ്ങൾ അറിഞ്ഞിരിക്കണം
  • കേന്ദ്ര വ്യോമയാന മന്ത്രാലയം ഡ്രോൺ ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
  • പുതിയ നിയമ പ്രകാരം ഡ്രോണുകള്‍ക്ക് പ്രത്യേക നമ്പറും രജിസ്ട്രഷനും ആവശ്യമാണ്
ഡ്രോൺ ഇനി വെറുതെ പറത്താനാവില്ല;   കർശന നിയന്ത്രണങ്ങളുമായി കേന്ദ്രം

ന്യൂഡല്‍ഹി: ഡ്രോണുകള്‍ ഇനി വെറുതെ പറത്താൻ കഴിയില്ല.  ഇനി ഡ്രോൺ പറത്തുന്നതിന് മുൻപ് ഈ ചട്ടങ്ങൾ അറിഞ്ഞിരിക്കണം. കേന്ദ്ര വ്യോമയാന മന്ത്രാലയം ഡ്രോൺ  ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.  

ഡ്രോണുകളുടെ (Drone) ഉപയോഗം, വില്‍പ്പന, വാങ്ങല്‍ എന്നിവയ്‌ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.  പുതിയ നിയമ പ്രകാരം ഡ്രോണുകള്‍ക്ക് പ്രത്യേക നമ്പറും രജിസ്ട്രഷനും ആവശ്യമാണ്.  മാത്രമല്ല രജിസ്‌ട്രേഷന്‍ ഇല്ലാത്ത ഡ്രോണുകള്‍ ഉപയോഗിക്കരുതെന്ന് വ്യക്തമായിട്ട് ചട്ടത്തില്‍ പറയുന്നുണ്ട്. 

Also Read:  രാജ്യത്ത് Drone ഉപയോ​ഗത്തിന് പുതിയ മാർ​ഗരേഖ; ചട്ടങ്ങളുടെ കരട് പുറത്തിറക്കി കേന്ദ്ര സർക്കാർ

 

രജിസ്ട്രേഷൻ ലഭിക്കാനായി മുൻകൂർ സുരക്ഷാ പരിശോധന ആവശ്യമില്ല.  ഡ്രോണ്‍ (Drone) ഉപയോഗത്തിന് മേഖലകള്‍ തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തും. മാത്രമല്ല ഈ വ്യവസ്ഥകള്‍ ഡ്രോണുകള്‍ വാടകയ്‌ക്ക് നല്‍കുമ്പോഴും കര്‍ശനമായി പാലിക്കണം.  

ചരക്ക് നീക്കത്തിന് ഡ്രോണുകൾ ഉപയോഗിക്കം ഇതിനായി ഒരു പ്രത്യേക ഇടനാഴി സജ്ജമാക്കും.  ഏതാണ്ട് 500 കിലോവരെ സാധനങ്ങൾ കൊണ്ടുപോകാൻ അനുമതി ഉണ്ടായിരിക്കും. എങ്കിലും മുൻ‌കൂർ അനുമതിയില്ലാതെ ഡ്രോണുകളിൽ ആയുധങ്ങൾ, സ്ഫോടക വസ്തുക്കൾ, അപകടകരമായ വസ്തുക്കൾ എന്നിവ കൊണ്ട് പോകാൻ പാടില്ല.

Also Read: പ്രമുഖ മദ്ദള കലാകാരൻ തൃക്കൂർ രാജൻ അന്തരിച്ചു

ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഭീകര ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരം കര്‍ശന നിയന്ത്രണങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതിനിടയിൽ ഡ്രോണ്‍ രജിസ്‌ട്രേഷന്റെ നടപടിക്രമങ്ങള്‍ എളുപ്പമാക്കുകയും ഇതിനായുള്ള തുക കുറയ്‌ക്കുകയും ചെയ്തിട്ടുണ്ട്. 

ഡ്രോണ്‍ ഇറക്കുമതിയ്‌ക്കും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവും. മാത്രമല്ല രാജ്യത്ത് നിര്‍മ്മിക്കുന്ന ഡ്രോണുകളെ പ്രോത്സാഹിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.  കൂടാതെ വരുന്ന 30 ദിവസത്തിനുള്ളിൽ രാജ്യത്തെ വ്യോമ പാത ചുവപ്പ്, മഞ്ഞ, പച്ച എന്നി മൂന്ന് സോണുകളായി തിരിക്കും.  അതിൽ ചുവപ്പ് സോണിൽ ഡ്രോണുകൾ പ്രവർത്തിക്കാൻ സർക്കാർ ഏജൻസികൾക്ക് മാത്രമേ അനുമതി ഉണ്ടാകു. എന്നാൽ മഞ്ഞ സോണിൽ സർക്കാർ അനുമതിയോടെ സ്വകാര്യ വ്യക്തികളുടെ ഡ്രോണുകൾക്കും പ്രവർത്തിക്കാം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News