സെല്‍ഫി എടുക്കവെ അപകടം; രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം
സെല്‍ഫിയെടുക്കുന്നതിനിടെ തൂക്കുപാലത്തില്‍ നിന്ന് കാല്‍വഴുതി പുഴയില്‍ വീണ് വിനോദസഞ്ചാരികളായ രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം. ഒഡീഷ രായഗഡ ജില്ലയിലെ നാഗബലി പുഴയിലെ തൂക്കുപാലത്തില്‍ നിന്നും ചിത്രമെടുക്കവെയാണ് അപകടമുണ്ടായത്.
ഒഡീഷ: സെല്‍ഫിയെടുക്കുന്നതിനിടെ തൂക്കുപാലത്തില്‍ നിന്ന് കാല്‍വഴുതി പുഴയില്‍ വീണ് വിനോദസഞ്ചാരികളായ രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം. ഒഡീഷ രായഗഡ ജില്ലയിലെ നാഗബലി പുഴയിലെ തൂക്കുപാലത്തില്‍ നിന്നും ചിത്രമെടുക്കവെയാണ് അപകടമുണ്ടായത്.
ആന്ധ്രപ്രദേശ് വിശാഖപട്ടണം സ്വദേശിനി ഇ. ജ്യോതി (27), വിസിയനഗരം സ്വദേശിനി എസ്. ശ്രീദേവി (23) എന്നിവരാണ് മരിച്ചത്. വിശാഖപട്ടണത്തുനിന്ന് എത്തിയ ഒമ്പതംഗ വിനോദസഞ്ചാരസംഘത്തിലെ അംഗങ്ങളാണ് ഇരുവരും.
പാലത്തില്‍ നിന്നും സെല്‍ഫി എടുത്ത ശേഷം താഴെയുള്ള പാറയില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്തവെ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വീഴുന്ന സമയത്ത് പുഴയില്‍ നിറയെ വെള്ളവും നല്ല ഒഴുക്കുമുണ്ടായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് അനുയോജ്യമായ സാഹചര്യമായിരുന്നില്ലെന്നു പോലീസ് വ്യക്തമാക്കി. ഇവരുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു. നാട്ടുകാരുടെ സഹായത്തോടെ അഗ്‌നിശമനസേനാംഗങ്ങളാണ് മൃതദേഹങ്ങള്‍ കരക്കെത്തിച്ചത്.