തമിഴ്‌നാട്: സെൽഫി ഭ്രമം കാരണം നിരവധി അപകടങ്ങളും, മരണങ്ങളുമൊക്കെ നമ്മൾ കെട്ടിട്ടുണ്ടായിരിക്കും അല്ലേ ഇപ്പോൾ അതുപോലൊരു സംഭവം വീണ്ടും റിപ്പോർട്ട്  ചെയ്തിരിക്കുകയാണ്.  സംഭവം നടന്നിരിക്കുന്നത് തമിഴ്നാട്ടിൽ ആണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ട്രാക്ടറിൽ ഇരുന്ന് സെൽഫിയെടുക്കുകയായിരുന്ന കെ സജീവൻ എന്ന യുവാവിനായിരുന്നു ദാരുണാന്ത്യം സംഭവിച്ചത്.  സെൽഫി എടുക്കവേ വാഹനത്തോടൊപ്പം കിണറ്റിൽ വീണാണ് സജീവൻ മരിച്ചത്.  സജീവൻ ചെന്നൈയിൽ ഒരു കാറ്ററിങ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. 


Also Read: കടൽക്ഷോഭം രൂക്ഷം; വലിയതുറ കടൽ പാലത്തിന്റെ ഒരു ഭാഗം താഴ്ന്നു   


തമിഴ്നാട്ടിലെ വാണിയമ്പാടിയിലെ ചിന്നമോട്ടൂർ എന്ന ഗ്രാമത്തിൽ വെള്ളിയാഴ്ചയായിരുന്നു അപകടം. ട്രാക്ടറിലിരുന്ന് ഫോണിൽ സെൽഫി എടുത്ത സജീവിനോട് കൂടുതൽ ചിത്രങ്ങൾ പകർത്താൻ സുഹൃത്തുക്കൾ പ്രോത്സാഹിപ്പിക്കുകയും തുടർന്ന് ട്രാക്ടർ സ്റ്റാർട്ട് ചെയ്ത് പിറകിലേക്ക് എടുത്ത് സജീവൻ സെൽഫി എടുക്കുകയും ഇതിനിടെ പിന്നിലേക്ക് തെന്നിമാറിയ ട്രാക്ടർ 120 അടി ആഴമുള്ള വലിയ കിണറ്റിൽ വീഴുകയായിരുന്നു.


വെള്ളത്തിന് ഏതാണ്ട് 35 അടി താഴ്ചയുണ്ടായിരുന്നു.  വെള്ളത്തിൽ വീണ സജീവൻ  വെള്ളത്തിൽ മുങ്ങി മരിക്കുകയായിരുന്നു. രക്ഷപെടുത്താൻ സജീവന്റെ കൂട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് വിവരം അറിഞ്ഞെത്തിയ പ്രദേശത്തെ കർഷകർ വിവരം പോലീസിനെയും അഗ്‌നിശമനസേനയെയും അറിയിക്കുകയും നാലു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ വെള്ളം വറ്റിച്ച് സജീവന്റെ മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുക്കുകയും ചെയ്തു.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.