മുംബൈ:  മൂന്നുദിവസത്തെ തുടര്‍ച്ചയായ കനത്ത നഷ്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ കുതിച്ചു. സെന്‍സെക്‌സ് 372.68 പോയന്റ് നേട്ടത്തില്‍ 38090.64 ലും നിഫ്റ്റി 145.30 പോയന്റ് ഉയര്‍ന്ന് 11515.20 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ് ക്യാപ് സൂചിക രണ്ടുശതമാനം നേട്ടമുണ്ടാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ബാങ്ക്, ഓട്ടോമൊബൈല്‍, മെറ്റല്‍, ഫാര്‍മ തുടങ്ങി മിക്കവാറും സെക്ടറുകളില്‍ വാങ്ങല്‍ പ്രകടമായി. ബിഎസ്ഇയിലെ 1797 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 834 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.


വേദാന്ത, ഗ്രാസിം, ഏഷ്യന്‍ പെയിന്റ്‌സ്, പവര്‍ ഗ്രിഡ്, ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.  കോള്‍ ഇന്ത്യ, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, ഗെയില്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.