മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 138 പോയിന്‍റ് ഉയര്‍ന്ന് 41,293 നിലവാരത്തില്‍ ആരംഭിച്ചു. നിഫ്റ്റി 34 പോയിന്റ്ഉയര്‍ന്നിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിഎസ്ഇയിലെ 861 ഓഹരികള്‍ നഷ്ടത്തിലും 1292 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലുമാണ്. അതേസമയം 45 ഓഹരികള്‍ മാറ്റമില്ലാതെ തുടരുകയാണ്.


എച്ച്ഡിഎഫ്സി, യുപിഎല്‍, ബിപിസിഎല്‍, യെസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഗ്രാസിം, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ എന്നീ ഓഹരികള്‍നേട്ടത്തിലാണ്.


ജെഎസ്ഡബ്ല്യു സ്റ്റീല്‍, വേദാന്ത, നെസ് ലെ, കോള്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, എന്‍ടിപിസി, പവര്‍ഗ്രിഡ്, ടിസിഎസ്, വിപ്രോ, ഹിന്ദുസ്ഥാന്‍യുണിലിവര്‍ എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ് ആരംഭിച്ചത്.