മുംബൈ: ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 118 പോയന്റ് നേട്ടത്തില്‍ 38251ലും നിഫ്റ്റി 38 പോയന്റ് ഉയര്‍ന്ന് 11483ലുമാണ് വ്യാപാരം നടക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിഎസ്ഇയിലെ 723 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 285 ഓഹരികള്‍ നഷ്ടത്തിലുമാണ്. എച്ച്‌സിഎല്‍ ടെക്, യെസ് ബാങ്ക്, ടിസിഎസ്, ടെക് മഹീന്ദ്ര, വേദാന്ത, ഏഷ്യന്‍ പെയിന്റ്‌സ്, കൊട്ടക് മഹീന്ദ്ര, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.


ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍, സിപ്ല, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്‌.


ലോഹം, വാഹനം, ഫാര്‍മ എന്നിവ ഒഴികെയുള്ള സെക്ടറുകളിലെ ഓഹരികള്‍ നേട്ടത്തിലാണ്.