ന്യൂ ഡൽഹി: അമേരിക്കൻ കമ്പനിയായ ഫൈസറിന് (Pfizer) പിന്നാലെ ഇന്ത്യയിൽ കോവിഡ് വാക്സിൻ (Covid Vaccine) അനുമതിക്കായി പൂണെ ആസ്ഥാനമായി പ്രവ‌ർത്തിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും (Serum Institute of India). ഓക്സ്ഫഡ് സ‍ർവകലാശാലയുടെ (Oxford University) വാക്സിന് ഇന്ത്യയിൽ അടയന്തരമായി ഉപയോ​ഗിക്കാൻ അനുമതി ആവശ്യപ്പെട്ട് സിറം ഡ്ര​ഗ് കൺട്രോളർ ഓഫ് ഇന്ത്യക്ക് (DCGI) അപേക്ഷ നൽകി.



COMMERCIAL BREAK
SCROLL TO CONTINUE READING

DCGIയെ വാക്സിൻ അനുമതിക്കായി സമീപിച്ച ആദ്യ ഇന്ത്യൻ കമ്പിനിയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് (SII). നിലവിൽ സിറത്തിന്റെ വാക്സിനായ കൊവിഷീൽഡ് (Covishield) വാക്സിന്റെ പരീക്ഷണം മൂന്നാംഘട്ടം പുരോഗമിക്കവെയാണ് ഈ നീക്കം. സിറവും ഓക്സ്ഫഡ് സ‍ർവകലാശാലയും അസ്ട്രാസ്നെക്കും (AstraZeneca) ചേർന്നാണ് വാക്സിന നി‍ർമിക്കുന്നത്. ഇന്ത്യക്ക് പുറമെ ബ്രട്ടണിലും ബ്രസീലിലും കൊവിഷീൽഡ് വാക്സിന്റെ പരീക്ഷണം നടക്കുകയാണ്. 


Also Read: Covid19 vaccine: ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി Pfizer


എന്നാൽ പരീക്ഷണഘട്ടത്തിൽ സിറത്തിന്റെ വാക്സിന് പാർശ്വഫലങ്ങൾ ഉണ്ടെന്ന് ആരോപിച്ച് ചെന്നൈ സ്വദേശി രം​ഗത്തെത്തിയിരുന്നു. പക്ഷെ ആരോ​ഗ്യ മന്ത്രാലയം വാക്സിന് നി‌ർമാണം നി‌ർത്തേണ്ടതില്ലെന്നറയിച്ചിരുന്നു. ചെന്നൈ സ്വദേശിയുടെ ആരോപണത്തെ എത്തിക്സ് കമ്മിറ്റി മുമ്പിൽ കഴമ്പില്ലായെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ബോധ്യപ്പെടുത്തകയും ചെയ്തിരുന്നു.


Also Read: Covid vaccine: Pfizer കോവിഡ് വാക്സിന് യുകെ അനുമതി; വിതരണം അടുത്ത ആഴ്ച മുതൽ


കഴിഞ്ഞ ദിവസം അമേരിക്കൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൈസറും ഇന്ത്യയിൽ കോവിഡ് വാക്സിൻ അനുമതി തേടിയിരുന്നു. ബ്രിട്ടണിലും, ബഹ്റിനും ലഭിച്ച അനുമതിക്ക് പിന്നാലെയാണ് ഫൈസ‍ർ ഇന്ത്യയെ സമീപച്ചത്. വാക്സിൻ മൈനസ് 70 ഡി​ഗ്രി സെൽഷ്യസിൽ സൂക്ഷക്കണമെന്നൊരു നൂനതയാണ് ഫൈസറിന്റെ വാക്സിനുള്ളത്. എന്നാൽ സിറത്തിന്റെ കൊവിഷീൽഡ് 2-8 ഡി​ഗ്രി സെൽഷ്യസ് വരെ സൂക്ഷിക്കാൻ സാധിക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ അറിയിക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ഇന്ത്യയിലെ വാക്സിൻ നി‌ർമാണ കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു. ആഴ്ചകൾക്കുള്ളിൽ ഇന്ത്യയിൽ കോവിഡ് വാക്സിനുകളെത്തുമെന്ന് സന്ദർശനത്തിന് ശേഷം മോദി അറിയിച്ചിരുന്നു.