മഹാരാഷ്ട്രയിലെ നന്ദേഡിലെ സർക്കാർ ആശുപത്രിയിൽ വീണ്ടും കൂട്ടമരണം. നന്ദേഡിലെ സർക്കാർ ആശുപത്രിയിൽ മരണസംഖ്യ ഉയരുന്നു.  ഏഴ് രോഗികൾ കൂടി മരിച്ചു. മരിച്ചവരിൽ നാല് കുട്ടികളും ഉൾപ്പെടുന്നു. ഇതോടെ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ മരിച്ചവരുടെ എണ്ണം 31 ആയി ഉയർന്നു. അതേസമയം രോഗികളുടെ കൂട്ടമരണങ്ങൾക്ക് പിന്നിൽ അധികൃതരുടെ അനാസ്ഥയാണെന്ന ആരോപണം ആശുപത്രി അധികൃതർ തള്ളി.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം 12 നവജാത ശിശുക്കൾ ഉൾപ്പെടെ 24 രോഗികളാണ് ഇതേ ആശുപത്രിയിൽ മരിച്ചത്. തിങ്കളാഴ്ച രാത്രി വൈകി ഏഴ് രോഗികൾ കൂടി മരിച്ചതോടെ ആകെ മരണം 31 ആയി ഉയർന്നു. മരിച്ച 31 രോഗികളിൽ 16 പേർ കുട്ടികളും ഉൾപ്പെടുന്നു. അവശ്യമരുന്നുകളുടെ അഭാവമാണ് രോഗികളുടെ മരണത്തിന് കാരണമെന്നായിരുന്നു ആശുപത്രി അധികൃതർ പറഞ്ഞത്. മരണ സംഖ്യ വർധിച്ചതോടെ ആശുപത്രി അധികൃതർ നിലപാടിൽ മലക്കംമറിഞ്ഞിരിക്കുകയാണ്.


ALSO READ: Maharashtra: മഹാരാഷ്ട്രയിലെ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം; 12 നവജാതശിശുക്കളുൾപ്പെടെ 24 രോ​ഗികൾ മരിച്ചു


മരുന്നുക്ഷാമം ഇല്ലെന്നാണ് അധികൃതരുടെ ഇപ്പോൾ അധികൃതർ അവകാശപ്പെടുന്നത്. മരുന്നുകളുടെയോ ഡോക്ടർമാരുടെയോ ജീവനക്കാരുടെയെ ക്ഷാമമില്ല. ആശുപത്രിയിൽ എത്തിയ രോഗികൾ ഗുരുതരാവസ്ഥയിലായിരുന്നു. അധികൃതരുടെ ഭാ​ഗത്ത് നിന്ന് അനാസ്ഥ ഉണ്ടായിട്ടില്ല. സർക്കാർ ആശുപത്രിയിലെ കൂട്ടമരണത്തെക്കുറിച്ച് അന്വേഷിക്കാൻ മഹാരാഷ്ട്ര സർക്കാർ സമിതി രൂപീകരിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.