Shahrukh Khan at Vaishno Devi Temple: നെറ്റിയില്‍ തിലകമണിഞ്ഞ് ഷാരൂഖ് ഖാന്‍, മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തരുതെന്ന് BJP നേതാവ്
Shahrukh Khan at Vaishno Devi Temple: രണ്ട് മുസ്ലീം മത വിശ്വാസികളായ ബോളിവുഡ് താരങ്ങള്‍ നടത്തിയ ഹൈന്ദവ ആരാധനയില്‍ പ്രതികരണവുമായി ഇപ്പോള്‍ മധ്യ പ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര എത്തിയിരിയ്ക്കുകയാണ്.
Shahrukh Khan at Vaishno Devi Temple: പത്താൻ റിലീസിന് മുന്നോടിയായി കിംഗ് ഖാന്‍ വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന്‍റെ വാര്‍ത്തകള്‍ അടുത്തിടെ മാധ്യമ തലക്കെട്ടുകളില്‍ ഇടം പിടിച്ചിരുന്നു.
എന്നാല്‍, ഇപ്പോള്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞുള്ള ചിത്രങ്ങളാണ് വൈറലായി മാറിയിരിയ്ക്കുന്നത്. അതായത് നെറ്റിയില്‍ തിലകമണിഞ്ഞുള്ള ഷാരൂഖ് ഖാന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ശൈത്യകാല ഡ്രസ് അണിഞ്ഞുള്ള ഈ ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ നെറ്റിയില്‍ തിലകം ചാര്‍ത്തിയിരിയ്ക്കുന്നത് കാണാം. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ഷാരൂഖ് ഖാന്‍ വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. തന്‍റെ സെക്യൂരിറ്റിക്കൊപ്പമാണ് ഷാരൂഖ് ഖാന്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയത്.
Also Read: Shah Rukh Khan: ജീവിതാഭിലാഷം സഫലീകരിച്ച് ഷാരൂഖ് ഖാന്‍, ഉംറ നിര്‍വഹിക്കുന്ന ചിത്രങ്ങള്‍ വൈറല്‍
ഷാരൂഖ് ഖാന്‍റെ ക്ഷേത്ര ദര്‍ശനത്തിന്‍റെ ചിത്രങ്ങള്‍ വൈറലാകുമ്പോള്‍ വിവാദങ്ങളും ഉയരുകയാണ്. അടുത്തിടെ അമീര്‍ ഖാന്‍ തന്‍റെ ഓഫീസില്‍ കലശ പൂജ നടത്തിയിരുന്നു. ഈ രണ്ട് മുസ്ലീം മത വിശ്വാസികളായ ബോളിവുഡ് താരങ്ങള്‍ നടത്തിയ ഹൈന്ദവ ആരാധനയില്‍ പ്രതികരണവുമായി ഇപ്പോള്‍ മധ്യ പ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര എത്തിയിരിയ്ക്കുകയാണ്.
"സമൂഹം ഇപ്പോൾ ബോധവാന്മാരാണ്, അവർ ഇത് ഇപ്പോൾ മനസ്സിലാക്കിയാൽ നല്ലത്, എല്ലാവർക്കും അവരുടെ വിശ്വാസപ്രകാരം ആരാധിക്കാൻ അവകാശമുണ്ട്, ആർക്കും ഏത് ദൈവത്തെയും ആരാധിക്കാം, പക്ഷേ വെറുതെ. മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തരുത്, അത്രമാത്രം.", അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഷാരൂഖ് ഖാന്‍റെ ചിത്രം പുറത്തുവരുന്നത്. ചിത്രത്തിന്‍റെ റിലീസിനായി ആരാധകര്‍ കത്തിരിയ്ക്കുമ്പോള്‍ ചിത്രത്തിന്‍റെ വിജയത്തിനായിഎല്ലാ ദൈവങ്ങളേയും കൂട്ട് പിടിച്ചിരിയ്ക്കുകയാണ് കിംഗ് ഖാന്‍. ഡിസംബര്‍ ആദ്യവാരം ഷാരൂഖ് ഖാൻ മക്കയിൽ ഉംറ നിർവഹിക്കുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഷാരൂഖ്, ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവർ അഭിനയിക്കുന്ന പത്താൻ ജനുവരി 25 ന് റിലീസ് ചെയ്യും. ചിത്രത്തിന്‍റെ ആദ്യ ഗാനം ഇതിനോടകം പുറത്തിറക്കി. "ബേശരം രംഗ്" ബോളിവുഡിലെ എക്കാലത്തെയും മികച്ച HOT ഗാനം എന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...