ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ജോഷിമഠത്തിൽ ഭൂമി ഇടിഞ്ഞു താഴുന്നതും വിണ്ടുകീറുന്നതുമായ ആശങ്ക തുടരുകയാണ്. ഇന്നലെ വൈകുന്നേരം വരെ 678 വീടുകൾക്ക് വിള്ളലുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.  ഇതുവരെ 16 ഇടങ്ങളിലായി 81 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.  ഇപ്പോഴിതാ ജോഷിമഠിന് സമീപമുള്ള ശങ്കരാചാര്യ മഠത്തിലും വിള്ളൽ കണ്ടെത്തിയിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഹിമാലയൻ താഴ്വരയിലെ ജോഷി മഠ് നഗരം മുങ്ങുന്നു; സംഭവിക്കാനിരിക്കുന്നത് വിചാരിക്കുന്നതിലും വലിയ ഒരു ദുരന്തം


ഈ പ്രശ്നങ്ങൾക്ക് കാരണം ജല വൈദ്യുത പദ്ധതി തന്നെയാണ് എന്നാണ് മഠത്തിലെ ആളുകളും വിശ്വസിക്കുന്നത്. കഴിഞ്ഞ 15 ദിവസങ്ങള്‍ക്കുള്ളിലാണ് ഈ വിള്ളലുകളുണ്ടായതെന്ന് മഠ അധികാരികള്‍ ചൂണ്ടിക്കാട്ടി. 1191 പേരെ ഉൾക്കൊള്ളുന്ന കെട്ടിടങ്ങൾ കണ്ടെത്തി താമസിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. ആദ്യഘട്ടത്തിൽ അടിയന്തര ധനസഹായമായി 2,65,000 രൂപയാണ് നൽകിയത്. രണ്ട് കേന്ദ്ര സംഘങ്ങൾ കൂടി ഇന്ന് ജോഷിമഠ് സന്ദർശിക്കും. ദേശീയ ബിൽഡിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അംഗങ്ങൾ നാളെ ജോഷിമഠിൽ എത്തുമെന്നാണ് സൂചന. 


Also Read: Shani Gochar 2023: 30 വർഷത്തിനു ശേഷം ശനി കുംഭ രാശിയിലേക്ക്; ഈ 5 രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ തുടങ്ങും


വീടുകളിൽ ശക്തമായ വിള്ളൽ, ഭൂമിക്കടിയിൽ നിന്ന്  പുറത്തേക്കുള്ള നീരൊഴുക്ക് എന്നിവ ജോഷിമഠിലെ ആളുകളില്‍ സൃഷ്ടിച്ചിരിക്കുന്ന ആശങ്ക ചെറുതല്ല. ഒരു വർഷമായി ജീവനും കൈയിൽ പിടിച്ച് കഴിയുകയാണ് ജോഷിമഠിലെ ജനങ്ങൾ അതി ശൈത്യത്തിൽ ഈ ഭൗമ പ്രതിഭാസത്തിൻറെ തീവ്രതയും കൂടിയായപ്പോൾ പല വീടുകളും ഇതിനോടകം നിലംപൊത്തിയിട്ടുണ്ട്. റോഡുകളും വീണ്ടുകീറിയിട്ടുണ്ട്. പ്രദേശമാകെ തീർത്തും ഒറ്റപ്പെട്ട സ്ഥിതിയാണ്. 


Also Read: ബുധാദിത്യയോഗം ഈ രാശിക്കാർക്ക് നൽകും വൻ ധലാഭം


വിനോദസഞ്ചാര മേഖലയിലടക്കം നടക്കുന്ന അശാസ്ത്രീയ നിർമ്മാണം ജലവൈദ്യുത പദ്ധതികൾക്കായുള്ള ഖനനം, ഉൾക്കൊള്ളാവുന്നതിലും അധികം സഞ്ചാരികളെത്തുന്നതുമൊക്കെ പ്രദേശത്ത് മണ്ണൊലിപ്പിന് ഇടയാക്കിയിട്ടുണ്ടെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ.  ആദ്യം രണ്ട് വാര്‍ഡുകളില്‍ കണ്ടു തുടങ്ങിയ പ്രശ്നം ഇപ്പോൾ  പത്തിലേറെ വാര്‍ഡുകളില്‍ ഭീഷണിയായതോടെ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയിരിക്കയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.