Mumbai: എന്‍സിപി(നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി) ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ (Sharad Pawar) വയറുവേദനയെ തുടര്‍ന്ന് മുംബൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടക്കിടെയുണ്ടാവുന്ന വയറുവേദനയെ തുടർന്ന് നാളെ അദ്ദഹത്തെ എൻഡോസ്കോപ്പിക്കും,ശസ്ത്രക്രിയക്കുമായി ആശുപത്രിയിലേക്ക് മാറ്റാനിരിക്കെയാണ് സംഭവം. കഴിഞ്ഞ ദിവസവും അദ്ദേഹത്തെ  ബ്രീച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.



COMMERCIAL BREAK
SCROLL TO CONTINUE READING

80 വയസ്സാണ് അദ്ദേഹത്തിനുള്ളത്. പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ഇനിയൊരു അറിയിപ്പ് ലഭിക്കുന്നതുവരെ അദ്ദേഹത്തിന്റെ എല്ലാ പ്രോഗ്രാമുകളും റദ്ദാക്കപ്പെടുമെന്ന് എന്‍സിപി (NCP) വക്താവ് അറിയിച്ചു. മഹാരാഷ്ട്രയിലെ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് ഭരണ സഖ്യം വലിയ പ്രതിസന്ധിയുടെ നടുവിലൂടെ കടന്നു പോകുന്നതിനിടയിലാണ് ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിക്കുന്നത്.


ALSO READKerala Assembly Election 2021: വിവാദ പരാമര്‍ശം, മാപ്പ് പറഞ്ഞ് ജോയ്‌സ് ജോർജ്


മുകേഷ് അംബാനി (Mukesh Ambani) ബോംബ് ഭീഷണി കേസില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വലിയ സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നു പോകുന്നത്. സംസ്ഥാന ആഭ്യന്തരമന്ത്രിയായ എന്‍സിപി നേതാവ് അനില്‍ ദേശ്മുഖിനെതിരെ വലിയ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.


Also readKerala Assembly Election 2021 : ഇരട്ട വോട്ട് വിവാദം - ഒരാൾ ഒന്നിലേറെ വോട്ട് ചെയ്യുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതിയുടെ കർശന നിർദേശം


ഇത് സഖ്യകക്ഷികളായ സേനയും എന്‍സിപിയും തമ്മില്‍ ബന്ധത്തില്‍ വലിയ വിള്ളലിന് കാരണമായിരുന്നു. ഇതിനിടെ ശരദ് പവാര്‍ കേന്ദ്രമന്ത്രി അമിത് ഷായെ അഹമ്മദാബാദില്‍ സന്ദര്‍ശിച്ചതായ റിപ്പോര്‍ട്ടുകളും പ്രചാരം നേടിയെങ്കിലും അത്തരമൊരു കൂടിക്കാഴ്ച നടന്നതായ വാര്‍ത്തകള്‍ എന്‍സിപി നിഷേധിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.