Kochi : ഇരട്ട വോട്ട് വിവാദത്തിൽ സംസ്ഥാന ഹൈക്കോടതിയുടെ ഇടപെടൽ. ഒരു വ്യക്തി ഒന്നിലേറെ വോട്ട് ചെയ്യുന്നില്ലെന്ന് Election Commission ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതിയുടെ കർശന നിർദേശം. പ്രതിപക്ഷ നേതാവ് Ramesh Chennithala നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ഇരട്ട വോട്ട് വിവാദം സംസ്ഥാനത്ത് കത്തി കയറുമ്പോഴാണ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതിയെ സമീപിക്കുന്നത്. നാല് ലക്ഷത്തിൽ അധികം ഇരട്ട വോട്ടുകളാണ് വോട്ടർ പട്ടികയിൽ ഉള്ളതെന്ന് ആരോപിച്ചാണ് ചെന്നിത്തല സംസ്ഥാനത്തെ ഉന്നത കോടതിയിൽ ഹർജി നൽകുന്നത്.
ALSO READ : Kerala Assembly Election 2021: കള്ള വോട്ട് നടന്നിട്ടുണ്ടോ എന്ന പരിശോധന കൂടുതൽ ജില്ലകളിലേക്ക്
ഒരാൾ പുതുതായി മറ്റൊരുടത്തേക്ക് വോട്ടർ പട്ടികയിൽ ചേരുന്നതിനായി അപേക്ഷിക്കുമ്പോൾ പഴയ പട്ടികയിൽ നിന്ന് പേര് മാറ്റാനുള്ള സാങ്കേതിക സംവിധാനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കൽ ഇല്ലയോ എന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചോദിച്ചു. പ്രത്യേകിച്ചും ഓൺലൈനായി അപേക്ഷ സമർപ്പിക്കുമ്പോൾ ഇങ്ങനെയൊരു സാങ്കേതിക സംവിധാന ഉണ്ടായകേണ്ടതാണ് കോടതി ചൂണ്ടിക്കാണിക്കുകയും ചെയ്തു.
എന്നാൽ ഒരാൾ ഒന്നിലധികം വോട്ടികൾ ചെയ്യുന്നത് തടയാൻ വേണ്ട രീതിയലുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ അറിയിച്ചു. വരും ദിവസങ്ങളിൽ അതിന്റേതായി നടപടികൾ ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
പ്രശ്നത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കമ്മീഷൻ നാളെ വരെ കോടതി സമയം അനുവദിക്കുകയും ചെയ്തു. നാളെ കേസ് വീണ്ടും പരിഗണിക്കുന്നതാണെന്ന് കോടതി അറിയിച്ചു.
അതേമസയം വിഷയത്തിൽ വിശദമായി റിപ്പോർട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
140 മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പരിശോധനയിലാണ് കോട്ടയം, പാലക്കാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിൽ ഇരട്ട വോട്ട് കണ്ടെത്തിയത്. ഏറ്റവുമധിക ഇരട്ട വോട്ടുകളുള്ളത് പാലക്കാടാണ് 800 വോട്ടുകളാണിത്. കൂടാതെ വൈക്കം- 590, ചാലക്കുടി- 570, ഇടുക്കി- 434 എന്നിങ്ങനെയാണ് മറ്റ് ഇടങ്ങളിലെ ഇരട്ട വോട്ടുകള്‍. ഇരട്ട വോട്ടുകള്‍ ആദ്യമല്ലെന്ന് ടിക്കാറാം മീണ പറഞ്ഞിരുന്നു.
ALSO READ : Kerala Assembly Election 2021: ഇരട്ട വോട്ടിനെതിരെ പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു
തിരഞ്ഞെടുപ്പ് കമ്മീഷനൻറെ കണക്ക് പ്രകാരം രാജ്യത്താകെ 26 ലക്ഷത്തോളം ഇരട്ട വോട്ടുകളുണ്ടെന്നാണ് കണക്ക്. ഇതിനെ തന്നെ എങ്ങിനെ കണ്ടെത്തി പ്രശ്നം പരിഹരിക്കുക എന്നത് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ചിടത്തോളം ഭാഗീരഥ പ്രയത്നമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...