Thiruvananthapuram: കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലെത്തുമെന്ന സൂചനകള്‍ പുറത്തു വരുന്ന അവസരത്തില്‍ NCPയ്ക്കായി നീക്കം ശക്തമാക്കുകയാണ് UDF...
ജോസ് കെ മാണി (Jose K Mani) ഇടതുപക്ഷത്തേക്ക് പോകുന്നതിലെ ക്ഷീണം മാണി സി കാപ്പനെ (Mani C Kappan) കൊണ്ടുവന്ന് പരിഹരിക്കാമെന്നാണ് യുഡിഎഫിന്‍റെ കണക്കുകൂട്ടല്‍.
പാലാ സീറ്റ് ജോസ് കെ മാണിയ്ക്കും മാണി സി കാപ്പനും അഭിമാന പ്രശ്നമാണ്. ജോസ് കെ മാണി പാലാ വേണമെന്ന് വാശി പിടിയ്ക്കുമ്പോള്‍ മൂനുതവണ പരാജയപ്പെട്ട് നേടിയെടുത്ത പാലാ സീറ്റ് വിട്ടു നല്‍കില്ല എന്ന തീരുമാനത്തിലാണ് മാണി സി കാപ്പന്‍.
LDFമായുള്ള സഖ്യ൦ ചേരുന്നതിന് ജോസ് കെ മാണി വയ്ക്കുന്ന മുഖ്യ നിബന്ധന പാലാ സീറ്റ് ആയിരിക്കുമെന്നതില്‍ തര്‍ക്കമില്ല.
അതേസമയം, പാലാ സീറ്റിന്‍റെ കാര്യത്തില്‍ സിറ്റിംഗ് എംഎല്‍എ മാണി സി കാപ്പന്‍ നിലപാട് കടുപ്പിച്ചിരിയ്ക്കുകയാണ്. പാലാ സീറ്റില്ലെങ്കില്‍ മറ്റ് വഴികള്‍ തേടേണ്ടി വരുമെന്ന് മാണി സി കാപ്പന്‍ വിഭാഗം ഇതിനോടകം എന്‍സിപി നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞിരിയ്ക്കുകയാണ്.
ജോസ് കെ മാണിയും കൂട്ടരും LDF പാളയത്തിലെത്തിയാല്‍ പാലാ കൈവിടേണ്ടി വരുമെന്ന ആശങ്ക എന്‍സിപി നേതൃത്വത്തിനുണ്ട്. സിറ്റി൦ഗ് സീറ്റുകള്‍ കൈവിടരുതെന്ന് ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിന് നിര്‍ദേശവും നല്‍കി. പാലാ വിട്ടു കൊടുത്തുള്ള ഒരു ഒത്തുതീര്‍പ്പിനും താനില്ലെന്ന് നേതൃത്വത്തെ മാണി സി കാപ്പന്‍ അറിയിച്ചു കഴിഞ്ഞു.
ആ അവസരത്തിലാണ് UDF ചരട് വലി ശക്തമാക്കിയത്. കോണ്‍ഗ്രസില്‍ എത്തിയാല്‍ പാലാ സീറ്റ് നല്‍കാമെന്ന ഉറപ്പ് മാണി സി കാപ്പന് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. ഇതിനിടയില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരുമായി മാണി സി കാപ്പന്‍ ആശയ വിനിമയം നടത്തുകയും ചെയ്തു. തനിക്കൊപ്പമാണ് ദേശീയ നേതൃത്വമെന്ന് കോണ്‍ഗ്രസ് നേതാക്കളെ മാണി സി കാപ്പന്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍, മന്ത്രി എ കെ ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടതുപക്ഷത്ത് ഉറച്ച് നില്‍ക്കണമെന്ന നിലപാടില്‍ തന്നെയാണ്. എല്‍ഡിഎഫിന്‍റെ ഉറച്ച മണ്ഡലമായ എലത്തൂര്‍ സീറ്റ് പാര്‍ട്ടിക്ക് നഷ്ടപ്പെടുമെന്നതിനാല്‍ മുന്നണി വിടാന്‍ എ കെ ശശീന്ദ്രന്‍ തയ്യാറാകില്ല.
Also read: രാഷ്ട്രീയ കേരളം കാതോര്‍ക്കുന്നു, ജോസ് കെ. മാണിയുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപനം ഇന്ന്
ഇപ്പോള്‍ "ആരും ഒന്ന് നോക്കുന്ന സുന്ദരിയായ യുവതിയായ പാലാ" യാണ് നിര്‍ണ്ണായകമായിരിക്കുന്നത്. ജോസ് കെ. മാണി വിഭാഗത്തിനും എന്‍.സി.പിക്കും പാലാ വൈകാരിക വിഷയമാണ്. LDFലെത്തുന്ന ജോസ് കെ മാണി പക്ഷത്തിന് പാലാ സീറ്റ് നല്‍കിയാല്‍ മാണി സി. കാപ്പന്‍ ഇടയും. അത് നിര്‍ണായകമായ മുന്നണിമാറ്റത്തിന് വഴിവെക്കും. NCP ഒന്നാകെയോ പാര്‍ട്ടിയെ പിളര്‍ത്തിയോ UDFന്‍റെ ഭാഗമാകാനാണ് ഈ അവസരത്തില്‍ മാണി സി കാപ്പന്‍റെ നീക്കമെന്നും റിപ്പോര്‍ട്ട് ഉണ്ട്.
അതേസമയം, ദേശീയ തലത്തില്‍ UPAയ്ക്കൊപ്പം നില്‍ക്കുന്ന NCP കേരളത്തില്‍ LDFനൊപ്പമാണ്. ദേശീയ നേതൃത്വം തനിക്കൊപ്പമാണ് എന്ന സൂചന മാണി സി കാപ്പന്‍ നല്‍കിയതുവഴി UDF ലേയ്ക്കുള്ള വഴി തുറന്നിരിയ്ക്കുകയാണ് എന്ന് വേണം കരുതാന്‍....