Attack On ED: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സംഘത്തിന് നേരെയുണ്ടായ ആക്രമണം CBI അന്വേഷിക്കും. കൽക്കട്ട ഹൈക്കോടതിയാണ് ഈ നിര്‍ണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഷെയ്ഖ് ഷാജഹാനെ കസ്റ്റഡിയിൽ എടുക്കാനും കൽക്കട്ട ഹൈക്കോടതി നിര്‍ദ്ദേശിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: UPPRB Paper Leak Update: പേപ്പർ ചോർച്ച, യുപി പോലീസ് റിക്രൂട്ട്‌മെന്‍റ് ബോർഡ് തലപ്പത്ത് വന്‍ അഴിച്ചുപണി 


കഴിഞ്ഞയാഴ്ച അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ സിബിഐ കസ്റ്റഡിയിൽ വാങ്ങുമെന്നാണ് സൂചന. 


Also Read: Mahashivratri 2024: 300 വർഷങ്ങൾക്ക് ശേഷം മഹാശിവരാത്രിയില്‍ അപൂർവ യോഗം!! മേടം, ഇടവം രാശിക്കാര്‍ക്ക് വന്‍ നേട്ടം!! 


കഴിഞ്ഞ ജനുവരി 5നാണ് പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സംഘത്തിന്  നേരെ ആക്രമണം ഉണ്ടാവുന്നത്. ഷെയ്ഖ് ഷാജഹാന്‍ ഉള്‍പ്പെട്ട റേഷൻ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് ഇഡി ഉദ്യോഗസ്ഥർ  സന്ദേശ്ഖാലിയിൽ എത്തിയത്. എന്നാല്‍, വഴി മധ്യേ ED സംഘം ആക്രമിക്കപ്പെടുകയായിരുന്നു. ഷെയ്ഖ് ഷാജഹാന്‍റെ ഗുണ്ടകളാണ് ED സംഘത്തെ ആക്രമിച്ചത് എന്നാണ് റിപ്പോര്‍ട്ട്.  


സംഭവത്തിന്‌ ശേഷം ജനുവരി 5 മുതൽ അധികാരികളിൽ നിന്ന് ഒളിച്ചോടുകയായിരുന്ന ഷാജഹാൻ ഷെയ്ഖിനെ ഫെബ്രുവരി 29 നാണ് പശ്ചിമ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തത്. 


ഷെയ്ഖ് ഷാജഹാനെ ഉടന്‍തന്നെ കസ്റ്റഡിയില്‍ എടുക്കാനാണ് സിബിഐയ്ക്ക് കൊല്‍ക്കത്ത ഹൈക്കോടതി നല്‍കിയ ഉത്തരവ്. അതായത്, ഷെയ്ഖ് ഷാജഹാന്‍ ഇനി സിബിഐ അന്വേഷണവും നേരിടും.  


ഭൂമി തട്ടിയെടുക്കല്‍, ലൈംഗിക പീഡനമടക്കം നിരവധി കേസുകളില്‍ ഷാജഹാനും കൂട്ടാളികളും ഉൾപ്പെട്ടിട്ടുണ്ട്. ഇയാള്‍ക്കെതിരെ സ്ത്രീകള്‍ തെരുവില്‍ ഇറങ്ങിയത്‌ നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലിയില്‍ ദിവസങ്ങളോളം നീണ്ടുനിന്ന പ്രക്ഷുബ്ധമായ സാഹചര്യത്തിന് വഴിയൊരുക്കി.
 
അതേസമയം, ഹൈക്കോടതി തീരുമാനത്തെ സ്വാഗതം ചെയ്ത് ബിജെപി നേതാക്കള്‍ രംഗത്തെത്തി.  
പശ്ചിമ ബംഗാളിലെ ക്രമസമാധാന പ്രശ്‌നത്തിലുള്ള തങ്ങളുടെ നിലപാടിന്‍റെ ന്യായീകരണമായാണ് ഹൈക്കോടതിയുടെ വിധിയെ ഭാരതീയ ജനതാ പാർട്ടി വിലയിരുത്തിയത്. എന്നാല്‍, സംസ്ഥാന പോലീസ് തങ്ങളുടെ കർത്തവ്യങ്ങൾ ജാഗ്രതയോടെ നിറവേറ്റുകയാണ് എന്ന നിലപാടിലാണ് തൃണമൂൽ കോൺഗ്രസ്....   



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.