വിഷമഘട്ടത്തില്‍ സര്‍ക്കാരിനൊപ്പം ശിവസേനയും ശത്രുഘന്‍ സിന്‍ഹയും
പുറമെ വിമര്‍ശിച്ചാലും തങ്ങള്‍ ഉറ്റചങ്ങാതികള്‍ എന്ന് തെളിയിച്ച് ശിവസേന. വെള്ളിയാഴ്ച നടക്കുന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പ്രതിപക്ഷത്തിനെതിരെ വോട്ടു ചെയ്യുമെന്ന് എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേന അറിയിച്ചു.
ന്യൂഡല്‍ഹി: പുറമെ വിമര്‍ശിച്ചാലും തങ്ങള്‍ ഉറ്റചങ്ങാതികള്‍ എന്ന് തെളിയിച്ച് ശിവസേന. വെള്ളിയാഴ്ച നടക്കുന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പ്രതിപക്ഷത്തിനെതിരെ വോട്ടു ചെയ്യുമെന്ന് എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേന അറിയിച്ചു.
ശിവസേനയുടെ നിലപാടിനെ കുറിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ആണ് ഇപ്രകാരം പറഞ്ഞത്. കൂടാതെ എന്‍.ഡി.എ ഒന്നിച്ചു നിന്ന് അവിശ്വാസ പ്രമേയ വോട്ടെടുപ്പിനെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.
1990 മുതല്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയാണ് ശിവസേന. എന്നാല്‍ അടുത്തിടെയായി ചില അസ്വാരസ്യങ്ങള്‍ പ്രകടമായിരുന്നു. അതിന്‍റെ തെളിവായിരുന്നു കഴിഞ്ഞ മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ കാണാന്‍ കഴിഞ്ഞത്. തെരഞ്ഞെടുപ്പില്‍ ഇരുവരും മുഖാമുഖം നേരിട്ടിരുന്നു. എന്നാല്‍ കേവല ഭൂരിപക്ഷമില്ലാത്തതിനെ തുടര്‍ന്ന് വീണ്ടും സഖ്യമാവുകയും ചെയ്തു. 2019 തെരഞ്ഞടുപ്പില്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കില്ലന്നും ഒറ്റക്ക് മത്സരിക്കുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അതേസമയം, ജനാധിപത്യത്തിൽ ആദ്യം പ്രതിക്ഷത്തിന്‍റെ വാദമാണ് കേള്‍ക്കേണ്ടത്, അത് കേവലം ഒരു വ്യക്തിയുടേത് മാത്രമാണെങ്കിലും, സഞ്ജയ് റൗത്ത് പറഞ്ഞു. അവിശ്വാസ പ്രമേയ വിഷയത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ എന്തു പറയുന്നോ അതാണ് അംഗങ്ങള്‍ക്ക് മുഖ്യമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബിജെപിയിലെ വിമതശബ്ദം ശത്രുഘന്‍ സിന്‍ഹയും സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി വിപ്പ് നല്‍കിയാല്‍ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ സാധിക്കില്ല എന്നത് മറ്റൊരു വസ്തുത.
ലോക്‌സഭയില്‍ സര്‍ക്കാരിന് 312 അംഗങ്ങളുടെ പിന്തുണയുണ്ട്. ബിജെപിയ്ക്കുതന്നെ 272 അംഗങ്ങളും. അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ അംഗബലം 147 ആണ്. ഒരു ഭാഗത്തും നില്‍ക്കാത്ത കക്ഷികളുടെ അംഗങ്ങള്‍ 76 പേരുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാറിന് പൂര്‍ണ വിശ്വാസത്തോടെ മുന്നോട്ടു നീങ്ങാം.