മുംബൈ: മഹാരാഷ്ട്ര ഭരിക്കുക ശിവസേന തന്നെയെന്ന ശുഭാപ്തിവിശ്വാസത്തോടെ പാര്‍ട്ടി നേതാവ് സഞ്ജയ് റൗത് ആശുപത്രി വിട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ധം ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായിരുന്നു. എന്നാല്‍ ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയ അദ്ദേഹം രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുമെന്ന വാര്‍ത്തയാണ് പുറത്ത് വിട്ടത്. ഒപ്പം, 
മഹാരാഷ്ട്രാ മുഖ്യമന്ത്രി ശിവസേനയില്‍നിന്ന് തന്നെയാവുമെന്ന് അദ്ദേഹം പ്രതികരിച്ചു. നിര്‍ണായകമായ ദിവസങ്ങളില്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്നതില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 


അതേസമയം, മഹാരാഷ്ട്രയില്‍ ശിവസേന സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീവ്ര ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് സഞ്ജയ് റൗത് ആശുപത്രിയിലായത്. 


നിരവധി നേതാക്കള്‍ സഞ്ജയ് റൗതിനെ ആശുപത്രിയിലെത്തി സന്ദര്‍ശിക്കുകയും രാഷ്ട്രീയ നിലപാടുകള്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍, സുപ്രിയ സുലേ എം.പി, ശിവസേനാ തലവന്‍ ഉദ്ധവ് താക്കറേ തുടങ്ങിയവരാണ് റൗതിനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തിയത്.  


ആശുപത്രി വിട്ട അദ്ദേഹം തിരക്കിട്ട രാഷ്ട്രീയചര്‍ച്ചകളിലേയ്ക്ക് കടന്നതായാണ് സൂചന. 


അഗ്നിപഥ്, അഗ്നിപഥ്, അഗ്നിപഥ് അദ്ദേഹത്തിന്‍റെ ട്വീറ്റ് ആണ് ഇപ്പോള്‍ രാഷ്ട്രീയ നിരീക്ഷകരുടെയിടെയില്‍ ചര്‍ച്ചാവിഷയം. അതിന് കാരണമുണ്ട്. ബിജെപിയുമായി സഖ്യം ചേര്‍ന്ന്‍ തിരഞ്ഞെടുപ്പിനെ നേരിട്ട ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപീകരണത്തിന് മുന്‍പ് സഖ്യം ഉപേക്ഷിക്കേണ്ടതായി വന്നു. അധികാരം പിടിക്കാന്‍ ഇനി സഹായം തേടേണ്ടത് എന്‍സിപിയുടേയും കോണ്‍ഗ്രസിന്‍റെയുമാണ്‌. അതായത് മുന്നോട്ടുള്ള യാത്ര അഗ്നിയിലൂടെ തന്നെയാണ് എന്നദ്ദേഹം പരോക്ഷമായി സമ്മതിക്കുകയാണ് എന്ന് വേണം കരുതാന്‍.